പട്ടികവര്‍ഗ്ഗ പ്രമോട്ടര്‍മാരുടെ ഒഴിവിലേക്ക് നിയമനം

Share:

കൊച്ചി: എറണാകുളം ജില്ലയില്‍ ജില്ല പട്ടികവര്‍ഗ്ഗവികസന ഓഫീസിനു കീഴില്‍ നിലവിലുളള പട്ടികവര്‍ഗ്ഗപ്രമോട്ടര്‍മാരുടെ ഒഴിവിലേക്ക് നിയമനം നടത്തുന്നതിനും തുടര്‍ ഒഴിവുകളിലേക്ക് റാങ്ക് പട്ടിക തയ്യാറാക്കുന്നതിനും വാക്ക് ഇന്‍ ഇന്റര്‍വ്യു നടത്തുന്നു. 2018 ഫെബ്രുവരി 26-ാം തീയതി ഉച്ചയ്ക്ക് രണ്ടിന് മൂവാറ്റുപുഴ മുടവൂരില്‍ മിനിസിവില്‍സ്റ്റേഷനില്‍ ഒന്നാംനിലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പട്ടികവര്‍ഗ്ഗ വികസന ഓഫീസില്‍ കൂടിക്കാഴ്ച നടത്തും.

അഭിമുഖത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള 25 വയസ്സിനും 50 വയസ്സിനും ഇടയില്‍ പ്രായമുള്ള, എട്ടാം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയെങ്കിലുമുള്ള എറണാകുളം ജില്ലയില്‍ സ്ഥിരതാമസക്കാരായ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പെട്ട യുവതീ യുവാക്കള്‍ക്ക് അപേക്ഷിക്കാം. ഉയര്‍ന്ന വിദ്യാഭ്യാസയോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന. ജാതി, വിദ്യാഭ്യാസ യോഗ്യത, ജനനതീയതി, മറ്റ് യോഗ്യതകള്‍,ജോലിപരിചയം (ഉണ്ടെങ്കില്‍) എന്നിവ തെളിയിക്കുന്ന അസല്‍ രേഖകള്‍ സഹിതം ഹാജരാകണം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 2018 ജൂലൈ വരെ മാത്രമേ കാലാവധി ഉണ്ടായിരിക്കുകയുള്ളൂ.
കൂടുതൽ വിവരങ്ങൾക്ക് : ഫോണ്‍ -0485-2814957, 9496070337, 9496070360

Share: