ദക്ഷിണ -പൂർവ്വ സെന്‍ട്രല്‍ റെയില്‍വേ : 413 അപ്രൻറിസ്ഒഴിവുകൾ

258
0
Share:

ദക്ഷിണ -പൂർവ്വ സെന്‍ട്രല്‍ റെയില്‍വേയില്‍ അപ്രൻറിസ് ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 413 ഒഴിവുകളാണുള്ളത് . ഒരുവര്‍ഷമാണ് അപ്രൻറിസ്ഷിപ്പ് ട്രെയിനിങ്. റായ്പുര്‍ ഡിവിഷനിലും റായ്പുരിലെ വാഗണ്‍ റിപ്പയര്‍ ഷോപ്പിലുമായാണ് ഒഴിവുകള്‍.

യോഗ്യത: എസ്.എസ്.എല്‍. സി./തത്തുല്യം., ഐ.ടി.ഐ. വിജയം.
പ്രായം: 2018 ഓഗസ്റ്റ് 16-ന് 15-24.
എസ്.സി., എസ്.ടി.ക്കാര്‍ക്ക് 5 വര്‍ഷവും ഒ.ബി.സി.ക്കാര്‍ക്ക് 3 വര്‍ഷവും വിമുക്തഭടര്‍ക്കും അംഗപരിമിതര്‍ക്കും 10 വര്‍ഷവും ഉയര്‍ന്ന പ്രായത്തില്‍ ഇളവ് ലഭിക്കും.

അപേക്ഷ: http://www.secr.indianrailways.gov.in എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കണം. ഉദ്യോഗാര്‍ഥിയുടെ പാസ്‌പോര്‍ട്ട് സൈസ് കളര്‍ ഫോട്ടോ, ഒപ്പ്, സ…ഒപ്പ്, സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ സ്‌കാന്‍ ചെയ്ത് അപ്‌ലോഡ് ചെയ്യണം.

ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: സെപ്റ്റംബര്‍ 9.
കൂടുതല്‍ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭിക്കും.

Share: