റെയിൽവേയിൽ അപ്രന്റീസ്: പത്താം ക്ളാസും ഐ ടി ഐയും ഉള്ളവർക്ക് അപേക്ഷിക്കാം
ദക്ഷിണ – മദ്ധ്യ റെയിൽവേ വിവിധ ട്രേഡുകളിൽ അപ്രന്റീസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
എസി മെക്കാനിക്, കാർപെന്റർ, ഡീസൽ മെക്കാനിക്, ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ്, ഇലക്ട്രീഷ്യൻ, ഇലക്ട്രോണിക് മെക്കാനിക്, ഫിറ്റർ, മെഷിനിസ്റ്റ്, എംഎംഡബ്യു, എംഎംടിഎം, പെയിന്റർ, വെൽഡർ എന്നീ ട്രേഡുകളിലാണ് ഒഴിവ്.
എസി മെക്കാനിക്: കുറഞ്ഞത് 50 ശതമാനം മാർക്കോടെ പത്താം ക്ലാസ്/ എസ്എസ്സി, മെക്കാനിക്(ആർആൻഡ് എസി) ട്രേഡിൽ ഐടിഐ.
കാർപെന്റർ, ഡീസൽ മെക്കാനിക്, ഇലക്ട്രോണിക് മെക്കാനിക്, ഫിറ്റർ, മെഷിനിസ്റ്റ്, പെയിന്റർ, വെൽഡർ: കുറഞ്ഞത് 50 ശതമാനം മാർക്കോടെ പത്താം ക്ലാസ്/ എസ്എസ്സി ബന്ധപ്പെട്ട ട്രേഡുകളിൽ ഐടിഐ.
എംഎംഡബ്ല്യൂ, എംഎംടിഎം: കുറഞ്ഞത് 50 ശതമാനം മാർക്കോടെ പത്താം ക്ലാസ്/ എസ്എസ്സി, മെക്കാനിക് മെഷിൻ ടൂൾ മെയിന്റനൻസ് അല്ലെങ്കിൽ മിൽറെെറ്റ് മെയിന്റനൻസ് ട്രേഡിൽ ഐടിഐ. എൻജിനിയറിംഗ് ബിരുദക്കാരും ഡിപ്ലോമക്കാരും ഇൗ വിജ്ഞാപനപ്രകാരം അപേക്ഷിക്കേണ്ടതില്ല.
പ്രായം: 15-24 വയസ്.
2018 ജൂൺ 18 അടിസ്ഥാനമാക്കി പ്രായം കണക്കാക്കും. പട്ടികവിഭാഗക്കാർക്ക് അഞ്ചും ഒബിസിക്കു മൂന്നും വർഷം ഉയർന്ന പ്രായപരിധിയിൽ ഇളവു ലഭിക്കും.
തെരഞ്ഞെടുപ്പ്: യോഗ്യത പരീക്ഷയിലെ മാർക്ക് അടിസ്ഥാനമാക്കിയാണ് തെരഞ്ഞെടുപ്പ്. ശാരീരികപരിശോധനയും സർട്ടിഫിക്കറ്റ് വേരിഫിക്കേഷനും വെെദ്യപരിശോധനയുമുണ്ടാകും.
അപേക്ഷാഫീസ്: 100 രൂപ. Assistant Personnel Officer (Recruitment0, Railway Recruitment Cell, Secunderabad-500025 എന്ന പേരിൽ ഹെെദരാബാദ്/ സെക്കന്തരാബാദിൽ മാറാവുന്ന വിധത്തിൽ ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ നിന്നുമെടുത്ത ക്രോസ്ഡ് ഡിമാൻഡ് ഡ്രാഫ്റ്റായോ ക്രോസ്ഡ് ഇന്ത്യൻ പോസ്റ്റൽ ഒാർഡറായോ ഫീസടയ്ക്കാം. പട്ടികവിഭാഗം ഭിന്നശേഷിക്കാർ, സ്ത്രീകൾ എന്നിവർക്ക് ഫീസില്ല.
അപേക്ഷിക്കേണ്ട വിധം: അപേക്ഷാ ഫോം മാതൃക ഇതോടൊപ്പം ഇംഗ്ലീഷ്/ ഹിന്ദി സ്വന്തം കെെയക്ഷരത്തിൽ അപേക്ഷ തയാറാക്കണം. നിശ്ചിത മാതൃകയിൽ തയാറാക്കിയ അപേക്ഷയോടൊപ്പം താഴെപ്പറയുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം താഴെപ്പറയുന്ന വിലാസത്തിൽ അയയ്ക്കണം.
* പ്രായം തെളിയിക്കുന്നതിന് പത്താം ക്ലാസ്/ എസ്എസ്സി സർട്ടിഫിക്കറ്റ്.
* എെടിഐ സർട്ടിഫിക്കറ്റ് മാർക്ക് ഷീറ്റുൾപ്പെടെ (എല്ലാ വർഷങ്ങളിലേയും).
* എസ്സി , എസ്ടി, ഒബിസി ബന്ധപ്പെട്ട ജാതിസർട്ടിഫിക്കറ്റ് (മാതൃക വെബ്സെെറ്റിൽ ലഭിക്കും.
* ഭിന്നശേഷിക്കാർ ബന്ധപ്പെട്ട സർട്ടിഫിക്കറ്റ് (മാതൃക വെബ്സെെറ്റിൽ ലഭിക്കും).
* അപേക്ഷാ ഫോമിൽ പതിച്ചത് കൂടാതെ രണ്ട് കളർ പാസ്പോർട്ട് സെെസ് ഫോട്ടോ(വേറെ കവറിൽ തുന്നിക്കെട്ടിയത്).
അപേക്ഷാ ഫോം താഴെപ്പറയുന്ന ഏതെങ്കിലും സ്ഥാപനത്തിലെ മേലധികാരി മുഖേനയാണ് അയയ്ക്കേണ്ടത്.
* ഏറ്റവുമടുത്തുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്.
* എസ്സി/ എസ്ടി/ ഒബിസി ഒാർഗെെനെെസേഷൻസ്
* ഐടിഐ
* റെയിൽവേ ജീവനക്കാരുടെ ആശ്രിതർ ബന്ധപ്പെട്ട കൺട്രോളിംഗ് ഒാഫീസർ.
ഉദ്യോഗാർഥികൾ ഒന്നിലേറെ അപേക്ഷകൾ അയയ്ക്കേണ്ടതില്ല.
കൂടുതൽ വിവരങ്ങൾക്ക് www.scr.indianrailways.gov.in എന്ന വെബ്സെെറ്റ് കാണുക.
വിലാസം: The Deputy Chief Personal Officer/ A& R/SCR, RRC, Ist Floor, C- Block, Rail Nilayam Secunderabad-500025.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂലെെ 17
ദക്ഷിണ – പൂർവ്വ റെയിൽവേ 432 ഒഴിവുകൾ – പത്താം ക്ളാസും ഐ ടി ഐയും ഉള്ളവർക്ക് അപേക്ഷിക്കാം
ദക്ഷിണ – പൂർവ്വ റെയിൽവേ 432 അപ്രെന്റിസുകളുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
സ്റ്റെനോഗ്രാഫർ ( ഇംഗ്ലീഷ്) സ്റ്റെനോഗ്രാഫർ (ഹിന്ദി) കമ്പ്യൂട്ടർ ഓപ്പറേറ്റർ & പ്രോഗ്രാമിങ് അസിസ്റ്റൻറ് , ഫിറ്റർ , ഇലെക്ട്രിഷ്യൻ , ഡീസൽ മെക്കാനിക് , പ്ലംബർ , വെൽഡർ , മേസൺ , പെയിന്റർ , കാർപെന്റെർ ,മെഷിനിസ്റ്റ് ,ടർണർ തുടങ്ങിയ തസ്തികളിലാണ് ഒഴിവുകൾ.
യോഗ്യത: പത്താം ക്ളാസും അനുബന്ധ ട്രേഡുകളിൽ ഐ ടി ഐയും
പ്രായം : 15 നും 24 നും ഇടയിൽ ( വയസ്സിളവ് ബാധകം )
കൂടുതൽ വിവരങ്ങൾ: www.secr.indianrailways.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും .
www.apprenticeship.gov.in എന്ന വെബ്സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത്.
അവസാന തിയതി : ജൂലൈ 31