പി എസ് സി പരീക്ഷകൾ മുൻഗണനയോടെ നടത്തും

Share:

ലോക്ക്ഡൗൺ കാരണം നീട്ടിവെച്ച, 62 തസ്തികകൾക്കായി നിശ്ചയിച്ച 28 പരീക്ഷകൾ മുൻഗണനയോടെ നടത്തുമെന്ന് പി.എസ്.സി അറിയിച്ചു.

അപേക്ഷകരിൽനിന്ന് എഴുതുമെന്ന് ഉറപ്പു വാങ്ങിയ പരീക്ഷകൾക്കാണ് മുൻഗണന നൽകാൻ പി.എസ്.സി തീരുമാനിച്ചത് . അടച്ചിടൽ അവസാനിക്കുന്നതോടെ പരീക്ഷാ തീയതികൾ പ്രഖ്യാപിക്കും.

അപേക്ഷകൾ കുറവുള്ള തസ്തികകളുടെ പരീക്ഷ ഓൺലൈനായി നടത്തും. നടത്താനുള്ള പരീക്ഷകൾക്ക് അപേക്ഷിച്ചവര്‍ക്ക് ജൂലൈയിലെ വിജ്ഞാപനത്തിൽ ഫീസിളവു നൽകി പരീക്ഷ എഴുതിക്കും.

മാറ്റിവെച്ച പ്രധാനപ്പെട്ട പരീക്ഷകൾ:

1. റിപ്പോര്‍ട്ടര്‍ ഗ്രേഡ് – 2, ലെജിസ്ലേറ്റര്‍ സെക്രട്ടറിയേറ്റ്
2. പൊലീസ് കോൺസ്റ്റബിൾ, ഇന്ത്യാ റിസര്‍വ് ബറ്റാലിയൻ
3. കോൺഫിഡൻഷ്യൽ അസിസ്റ്റൻ്റ് ഗ്രേഡ് 2
4. ഓഫ്സെറ്റ് നെഷീൻ ഓപ്പറേറ്റര്‍ ഗ്രേഡ് – 2
5. ജനറൽ ഫിസിയോതെറാപ്പിസ്റ്റ്
6. ഡയറി ഫാം ഇൻട്രക്ടര്‍
7. റിസര്‍ച്ച് ഓഫീസര്‍, സ്റ്റേറ്റ് പ്ലാനിങ് ബോര്‍ഡ്
8. ടെക്നിക്കൽ അസിസ്റ്റൻ്റ്, അഗ്രോ മെഷിനറി കോര്‍പ്പറേഷൻ
9. ജൂനിയര്‍ കോഓപ്പറേറ്റീവ് ഇൻസ്പെക്ടര്‍, ഖാദി ആൻഡ് വില്ലേജ് ഇൻസ്ട്രീസ് ബോര്‍ഡ്
10. മോട്ടര്‍ ട്രാൻസ്പോര്‍ട്ട് സബ് ഇൻസ്പെക്ടര്‍, പൊലീസ്
11. അസിസ്റ്റൻ്റ് ഇൻഷുറൻസ് മെഡിക്കൽ ഓഫീസര്‍
12. അസിസ്റ്റൻ്റ് സര്‍ജൻ
13. അസിസ്റ്റൻ്റ് പ്രൊഫസര്‍, ഫിസിക്കൽ മെഡിസൻ
14. ഫയര്‍മാൻ ആൻഡ് റെസ്ക്യു സര്‍വീസ്
15. സ്റ്റെനോഗ്രാഫര്‍
16. കോൺഫിഡൻഷ്യൽ അസിസ്റ്റൻ്റ് ഗ്രേഡ് 2
17. രജിസ്ട്രേഷൻ മെക്കാനിക്
18. ട്രെയിനിങ് ഇൻസ്ട്രക്ടര്‍
19. ഇലക്ട്രീഷ്യൻ
20. ട്രെയിനിങ് ഇൻസ്ട്രക്ടര്‍, ഡ്രാഫ്ട്ട്സ്മാൻ സിവിൽ
21. ഫുഡ് സേഫ്റ്റി ഓഫീസര്‍
22. ടെക്നീഷ്യൻ ഗ്രേഡ് 2
23. ഇലക്ട്രീഷ്യൻ
24. മെയിൻ്റനൻസ് അസിസ്റ്റൻ്റ്
25. ഇലക്ട്രിക്കൽ വൈൻഡര്‍
26. സ്കിൽഡ് അസിസ്റ്റൻ്റ് ഗ്രേഡ് 2
27 . ബ്ലഡ് ബാങ്ക് ടെക്നീഷ്യൻ ഗ്രേഡ് 2
28 . ജൂനിയര്‍ സ്റ്റെനോ ടൈപ്പിസ്റ്റ്

Share: