ഷീ ടാക്സി: വനിതകൾക്ക് അവസരം

Share:

സംസ്ഥാന സർക്കാരിന്റെ സാമൂഹ്യനീതി വനിതാശിശു വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ജെൻഡർ പാർക്കിന്റെ ഓഫ് ക്യാമ്പസ് സംരംഭമായ ഷീ ടാക്‌സി സേവനം മേയ് 11 മുതൽ കേരളത്തിലുടനീളം ലഭ്യമാക്കുവാൻ തീരുമാനിച്ചതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു.
ജെൻഡർ പാർക്ക്, ഷീ ടാക്സി ഓണേഴ്സ് & ഡ്രൈവേഴ്സ് ഫെഡറേഷൻ, ഗ്ലോബൽ ട്രാക്ക് ടെക്നോളജീസ് എന്നിവരുടെ പങ്കാളിത്തത്തോടെയാണ് പദ്ധതി സമാരംഭിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

ഷീ ടാക്സി പദ്ധതിയിൽ ചേരാൻ ആഗ്രഹിക്കുന്ന വനിതാ സംരംഭകർക്ക് http://www.myshetaxi.in/’myshetaxi.in എന്ന വെബ്സൈറ്റിലോ ‘shetaxi driver’ എന്ന ആപ്പിലോ സ്വയം രജിസ്റ്റർ ചെയ്യാം.

വനിതകളെ സംരംഭകരാക്കിമാറ്റി നല്ലൊരു വരുമാനം നേടി കൊടുക്കുന്നതിനോടൊപ്പം യാത്രക്കാർക്ക് സുരക്ഷിതമായ യാത്രയും ഷീ ടാക്സി ഉറപ്പു നൽകുന്നു. ജി.പി.എസ്. ട്രാക്കിംഗ്, സേഫ്റ്റി സെക്യൂരിറ്റി സിസ്റ്റം എന്നിവയിലൂടെ ഡ്രൈവർമാർക്കും യാത്രക്കാർക്കും 24 മണിക്കൂറും പൂർണ സുരക്ഷ ഒരുക്കുന്ന ഈ സേവനം ലിംഗ വിവേചനം കൂടാതെ എല്ലാവർക്കും ഉപയോഗിക്കാം. ടെക്നോപാർക്ക്, ഇൻഫോപാർക്ക് കമ്പനികളുമായി സഹകരിച്ച് അവരുടെ ജീവനക്കാർക്ക് എക്സിക്യൂട്ടീവ് ക്യാബ് സേവനങ്ങളും ലഭ്യമാക്കുന്നുണ്ട്. അതേസമയം മറ്റു വാഹനങ്ങൾ ലഭ്യമായിട്ടുള്ളതിനാൽ ലോക്ക് ഡൗൺ സമയത്ത് പ്രഖ്യാപിച്ച ഇളവുകൾ ഇനി ലഭിക്കുന്നതല്ല. ഷീ ടാക്സിയുടെ സേവനം ആവശ്യമുള്ളവർ 7306701400, 7306701200 എന്നീ 24*7 ലഭ്യമായിട്ടുള്ള കോൾ സെന്റർ നമ്പറുകളിൽ ബന്ധപ്പെടുകയോ ‘shetaxi’ ആപ്പ് ഡൗൺലോഡ് ചെയ്ത് പ്രയോജനപ്പെടുത്തുകയോ ചെയ്യാം.

Share: