നേവിയിൽ 168 ഗ്രൂപ്പ് ബി, ഗ്രൂപ്പ് സി

Share:

ഇന്ത്യ൯ നാവിക സേനയുടെയും മുംബൈ ആസ്ഥാനമായ വെസ്റ്റേൺ നേവൽ കമാ൯ഡിലേക്കും ഇതിനു കീഴിലുള്ള നേവൽ ആര്‍മമെന്‍റ് ഇന്‍സ്പെക്ഷ൯ ഓര്‍ഗനൈസേഷനിലേക്കും വിവിധ ഗ്രൂപ്പ് ബി, ഗ്രൂപ്പ് സി തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു.

നേവൽ ആര്‍മമെന്‍റ് ഇന്‍സ്പെക്ഷനിൽ 99 ചാര്‍ജ്മാ൯

ചാര്‍ജ്മാ൯ (മെക്കാനിക്) തസ്തികയില്‍ 58 ഒഴിവും ചാര്‍ജ്മാ൯ (അമ്യുണിഷ൯ & എക്സ്പ്ലോസീവ്) തസ്തികയില്‍ 41 ഒഴിവുകളുമാണ് ഉള്ളത്. നോണ്‍ ഇന്‍ഡസ്ട്രിയൽ, നോണ്‍ ഗസറ്റഡ് ഗ്രൂപ്പ് ബി തസ്ഥികയാണിത്.

യോഗ്യത: ചാര്‍ജ്മാ൯ (മെക്കാനിക്)-ഫിസിക്സ്/കെമിസ്ട്രി/മാത്തമാറ്റിക്സ് വിഷയത്തോടെ സയന്‍സ് ബിരുദം. അല്ലെങ്കില്‍ ഇലക്ട്രിക്കല്‍/മെക്കാനിക്കല്‍/ഇലക്ട്രോണിക്സ്/പ്രൊഡക്ഷ൯ എന്‍ജിനീയറിങ്ങിൽ ഡിപ്ലോമ.

ചാര്‍ജ്മാ൯ (അമ്യുണിഷ൯ & എക്സ്പ്ലോസീവ്)-ഫിസിക്സ്/കെമിസ്ട്രി/മാത്തമാറ്റിക്സ് വിഷയത്തോടെ സയന്‍സ് ബിരുദം. അല്ലെങ്കില്‍ കെമിക്കല്‍ എന്‍ജിനീയറിങ്ങിൽ ഡിപ്ലോമ.

പ്രായം: 18-25 വയസ്. എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്ക് 5 വര്‍ഷത്തെയും ഒ.ബി.സി വിഭാഗക്കാര്‍ക്ക് 3 വര്‍ഷത്തെയും വയസ്സിളവ്‌ ലഭിക്കും. മറ്റ് സംവരണ വിഭാഗത്തിനു ചട്ടപ്രകാരം ഇളവിന് അര്‍ഹത ഉണ്ട്.

തിരഞ്ഞെടുപ്പ്: എഴുത്തു പരീക്ഷ ഉണ്ടായിരിക്കും. ജനറല്‍ ഇംഗ്ലീഷ്, ന്യൂമറിക്കൽ എബിലിറ്റി, സയന്‍സ് & ടെക്നോളജി, പൊതു വിജ്ഞാനം തുടങ്ങിയ മേഖലകളില്‍ നിന്ന് ചോദ്യങ്ങളുണ്ടായിരിക്കും.

വെസ്റ്റേൺ നേവൽ കമാന്‍ഡ് യൂണിറ്റുകളിൽ 69 ഒഴിവ്

ഗ്രൂപ്പ് ബി തസ്ഥികയായ ലൈബ്രറി & ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്‍റിന്‍റെ ഒരൊഴിവുണ്ട്. മറ്റ് ഒഴിവുകള്‍ ഗ്രൂപ്പ് സി തസ്ഥികകളിലാണ്.

എം.ടി.എസ്.(നോണ്‍ ഇന്‍ഡസ്ട്രിയൽ)-34

(മാലി-17, ധോബി-5, ബാര്‍ബർ-1, മസാൽച്ചി-1, വാര്‍ഡ്‌ സഹായിക-(വനിതകള്‍)-6, ലബോറട്ടറി അറ്റ൯ഡന്‍റ്-2, മെഡിക്കല്‍ അറ്റന്‍ഡന്‍റ്-2)

യോഗ്യത: പത്താം ക്ലാസ്സും അനുബന്ധ ജോലിയില്‍ വൈദഗ്ദ്യവും. പ്രായം: 18-25 വയസ്

ലൈബ്രറി & ഇന്‍ഫര്‍മേഷ൯ അസിസ്റ്റന്‍റ്-1

യോഗ്യത: ലൈബ്രറി സയന്‍സ്/ലൈബ്രറി & ഇന്‍ഫര്‍മേഷ൯ സയന്‍സിൽ ബിരുദം. രണ്ടു വര്‍ഷം മുന്‍പരിചയം. പ്രായം: 30 വയസിൽ താഴെ.

ക്യാമറാമാന്‍:-1

യോഗ്യത: പത്താം ക്ലാസ്, പ്രിന്‍റിങ്ങ് ടെക്നോളജിയിൽ ഡിപ്ലോമ, 5 വര്‍ഷം മുന്‍പരിചയം. അല്ലെങ്കില്‍ മിലിട്ടറി സര്‍വേയിൽ ക്യാമാറാമാനോ ഫോട്ടോഗ്രാഫറോ ആയി 10 വര്‍ഷം പ്രവൃത്തി പരിചയം. പ്രായം: 20-35 വയസ്.

റേഡിയോഗ്രാഫ൪:1

യോഗ്യത: റേഡിയോഗ്രാഫിയിൽ ഡിപ്ലോമയോട് കൂടിയോ അല്ലെങ്കിൽ ഫിസിക്സ് ഒരു വിഷയമായി പഠിച്ചോ ഇന്‍റ൪മീഡിയറ്റ്. 2 വര്‍ഷം ഏതെങ്കിലും മെറ്റലര്‍ജിക്കൽ ലബോറട്ടറിയിൽ മു൯പരിചയം. പ്രായം: 18-25 വയസ്

ബോക്സിംഗ് ഇന്‍സ്ട്രക്ട൪:2

യോഗ്യത: പത്താം ക്ലാസ്. സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയിൽ നിന്നോ നാഷണൽ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പോര്‍ട്സിൽ നിന്നോ ബോക്സിംഗ് പരിശീലകനാകാനുള്ള ഡിപ്ലോമ നേടിയിരിക്കണം. പ്രായം: 18-25 വയസ്.

ബ്യൂഗ്ലര്‍ ഇന്‍സ്ട്രക്ട൪-1

യോഗ്യത: പത്താം ക്ലാസ്. സംഗീതമറിയണം. നാല് വര്‍ഷം സേനയിൽ ബ്യൂഗ്ലിൾ കോര്‍നറ്റ്/ട്രംപെറ്റ് പ്ലെയര്‍ പരിചയം. പ്രായം: 18-25 വയസ്.

ഫോട്ടോ പ്രിന്‍റ൪:-1

യോഗ്യത: പത്താം ക്ലാസ്. രണ്ടു വര്‍ഷം മുന്‍ പരിചയം. പ്രായം: 20-30 വയസ്.

സിനിമ പ്രോജക്ഷനിസ്റ്റ് ഗ്രേഡ് II-3

യോഗ്യത: പത്താം ക്ലാസ്, സംസ്ഥാന സര്‍ക്കാ൪/മുനിസിപ്പല്‍ കോര്‍പ്പറേഷ൯ ലൈസന്‍സ്. രണ്ടു വര്‍ഷം മുന്‍പരിചയം. പ്രായം: 18-25 വയസ്.

സിവിലിയന്‍ മോട്ടോര്‍ ഡ്രൈവ൪ (ഓര്‍ഡിനറി ഗ്രേഡ് )-22

യോഗ്യത: പത്താം ക്ലാസ്, ഹെവി വെഹിക്കിള്‍ ഡ്രൈവിംഗ് ലൈസന്‍സ്, ഒരു വര്‍ഷം വലിയ വാഹനങ്ങള്‍ കൈകാര്യം ചെയ്ത് പരിചയം. പ്രായം: 18-25 വയസ്.

ഡെസ്പാച്ച് റൈഡ൪-3

യോഗ്യത: പത്താം ക്ലാസ്. ഹെവി വെഹിക്കിള്‍ ഡ്രൈവിംഗ് ലൈസന്‍സ്, രണ്ടു വര്‍ഷം വലിയ വാഹനങ്ങൾ കൈകാര്യം ചെയ്ത് പരിചയം. പ്രായം: 18-25 വയസ്.

ഉയര്‍ന്ന പ്രായ പരിധിയില്‍ എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്ക് 5 വര്‍ഷത്തെയും ഒ.ബി.സിക്കാര്‍ക്ക് മൂന്നു വര്‍ഷത്തെയും ഇളവു ലഭിക്കും. മറ്റ് സംവരണ വിഭാഗക്കാര്‍ക്ക് ചട്ടപ്രകാരം.

അപേക്ഷിക്കേണ്ട വിധം: www.hqwncrecruitment.com

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബര്‍ 25

Share: