പി എസ് സി ക്ലർക്ക് പരീക്ഷ: ജനുവരി മൂന്ന് വരെ അപേക്ഷിക്കാം
എൽഡി ക്ലർക്ക് എന്ന തസ്തിക ക്ലർക്ക് എന്ന പേരിൽ പരിഷ്കരിച്ച് വിവിധ വകുപ്പുകളിൽ ക്ലർക്ക് തസ്തിക ഉൾപ്പെടെ 26 തസ്തികകളിൽ പിഎസ്സി വിജ്ഞാപനം പുറപ്പെടുവിച്ചു. ഒൻപ തു തസ്തികകളിൽ നേരിട്ടുള്ള നിയമനം.
യോഗ്യത: പത്താം ക്ലാസ്/തത്തുല്യം.
പ്രായം: 18-36. ഒഴിവുകളുടെ എണ്ണം കണക്കാക്കിയിട്ടില്ല.
ശമ്പളം: 26500-60700
ഇതിനു പുറമേ സബ് ഇൻസ്പെക്ടർ, , പോലീസ് കോണ്സ്റ്റബിൾ, പിഎസ്സി/സെക്രട്ടേറിയറ്റ് ഓഫീസ് ഉൾപ്പെടെ വിവിധ വകുപ്പുകളിൽ അറ്റൻഡന്റ്, മെഡിക്കൽ റെക്കോർഡ്സ് ലൈബ്രേറിയൻ തുടങ്ങി 46 കാറ്റഗറികളിലേക്ക് വിജ്ഞാപനം പ്രസിദ്ധീകരിക്കാനും പിഎസ്സി യോഗം തീരുമാനിച്ചു.
അസാധാരണ ഗസറ്റ് തീയതി 2023 ഡിസംബർ 29.
നേരിട്ടുള്ള നിയമനം: വിവിധ വകുപ്പുകളിൽ ക്ലർക്ക്, എക്സൈസ് വകുപ്പിൽ വനിതാ സിവിൽ എക്സൈസ് ഓഫീസർ, സ്റ്റേറ്റ് കോഓപ്പറേറ്റീവ് ബാങ്കിൽ (കേരള ബാങ്ക്) കോണ്ഫിഡൻഷൽ അസിസ്റ്റന്റ്, ഇൻഷ്വറൻസ് മെഡിക്കൽ സർവീസിൽ അസിസ്റ്റന്റ് ഇൻഷ്വറൻസ് മെഡിക്കൽ ഓഫീസർ, സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ (ഫൈൻ ആർട്സ് കോളജുകൾ) ലക്ചറർ ഇൻ ആർട്സ്, ഹിസ്റ്ററി ആൻഡ് ഈസ്തെറ്റിക്സ്, ആരോഗ്യ വകുപ്പിൽ ഡെന്റൽ മെക്കാനിക് ഗ്രേഡ്-2, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ഡെന്റൽ മെക്കാനിക് ഗ്രേഡ്-2, സിഎസ്ആർ ടെക്നീഷൻ ഗ്രേഡ്-2/സ്റ്റെറിലൈസേഷൻ ടെക്നീഷൻ ഗ്രേഡ്-2.
തസ്തികമാറ്റം: വിവിധ വകുപ്പുകളിൽ ക്ലർക്ക്, വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ടീച്ചർ-മലയാളം.
പട്ടികജാതി/പട്ടികവർഗക്കാർക്കുള്ള സ്പെഷൽ റിക്രൂട്ട്മെന്റ്: പോലീസ് വകുപ്പിൽ വനിതാ സിവിൽ പോലീസ് ഓഫീസർ, ആരോഗ്യവകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ്-2.
സംവരണ സമുദായങ്ങൾക്കുള്ള എൻസിഎ നിയമനം: വിദ്യാഭ്യാസ വകുപ്പിൽ എൽപി സ്കൂൾ ടീച്ചർ (മലയാളം മീഡിയം), എക്സൈസ് വകുപ്പിൽ വനിതാ സിവിൽ എക്സൈസ് ഓഫീസർ.
നാലു വർഷത്തിനുശേഷമാണ് ക്ലർക്ക് പരീക്ഷയുടെ വിജ്ഞാപനമിറങ്ങുന്നത്.
അപേക്ഷകരുടെ എണ്ണത്തിൽ വൻ വർധന പ്രതീക്ഷിക്കുന്നു.
പ്രിലിമിനറി പരീക്ഷയില്ലാതെ ഒറ്റപ്പരീക്ഷയുടെ അടിസ്ഥാനത്തിലാണ് ഇത്തവണ റാങ്ക് പട്ടിക.
പരീക്ഷാത്തീയതി ജനുവരിയിൽ പ്രഖ്യാപിക്കും. ജൂണിൽ പരീക്ഷ നടത്താനാണു സാധ്യത.
അപേക്ഷിക്കേണ്ട അവസാന തീയതി: 2024 ജനുവരി 03.
കൂടുതൽ അറിയാൻ : https://keralapsc.gov.in