ഫാസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ക്ലാർക്ക്

Share:

കോഴിക്കോട് ജില്ലാകോടതി സമുച്ചയത്തിൽ പ്രവർത്തിക്കുന്ന താത്കാലിക സ്‌പെഷ്യൽ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് (എൻ.ഐ.ആക്ട് കേസുകൾ) കോടതിയിൽ ക്ലാർക്ക് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ താത്കാലികമായി നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

ഒരു ഒഴിവാണുളളത്.

പ്രതിമാസ വേതനം:19,950/- രൂപ

പ്രായം: 60 വയസ്സിൽ താഴെയായിരിക്കണം .

അതത് തസ്തികയിലോ ഉയർന്ന തസ്തികകളിലോ കേന്ദ്ര സർക്കാർ സർവീസിലോ സംസ്ഥാന സർക്കാർ സർവീസിലോ തുടർച്ചയായി അഞ്ച് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം ഉണ്ടാവണം.

ഹൈക്കോടതി/നിയമവകുപ്പ്/അഡ്വക്കേറ്റ് ജനറൽ ഓഫീസ്/സബോഡിനേറ്റ് ജുഡീഷ്യറി എന്നിവിടങ്ങളിൽ പ്രവൃത്തി പരിചയമുളളവർക്ക് മുൻഗണന നൽകും.

പേര്, വിലാസം, ഫോൺ നമ്പർ, ജനനത്തീയതി, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ രേഖപ്പെടുത്തിയ അപേക്ഷ വെളളക്കടലാസിൽ തയാറാക്കി അയയ്ക്കണം.

പ്രായം, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് അപേക്ഷയോടൊപ്പം സമർപ്പിക്കണം. വിരമിച്ച കോടതി ജീവനക്കാർക്ക് മുൻഗണനയുണ്ട്.
നിയമനം കരാർ അടിസ്ഥാനത്തിൽ 179 ദിവസത്തേക്കോ, 31.03.2020 വരെയോ, അല്ലെങ്കിൽ 60 വയസ്സ് പൂർത്തിയാകുന്നതു വരെയോ ഇവയിൽ ഏതാണോ ആദ്യം അന്നുവരെ ആയിരിക്കും. അപേക്ഷ നവംബർ രണ്ട് വരെ സ്വീകരിക്കും.

യോഗ്യരായ അപേക്ഷകരെ ഇന്റർവ്യൂ തീയതി നേരിട്ട് അറിയിക്കും. അപേക്ഷകൾ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോഴിക്കോട്-673 032 എന്ന വിലാസത്തിൽ അയയ്ക്കണം.

Tagsclerk
Share: