പ്രൈതൃക സംരക്ഷണ പദ്ധതിയിൽ പ്രോജക്ട് ട്രെയിനി​​​​​​​ നിയമനം

Share:

സംസ്ഥാന ആർക്കൈവ്‌സ് വകുപ്പ് നടപ്പാക്കുന്ന പ്രളയാനന്തര കേരളത്തിന്റെ പൈതൃക സംരക്ഷണപദ്ധതിയിലേയ്ക്ക് പ്രോജക്ട് ട്രെയിനികളെ തിരഞ്ഞെടുക്കുന്നതിനായി കെമിസ്ട്രിയിൽ ബിരുദാനന്തര ബിരുദമുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ കൺസർവേഷൻ/ആർക്കൈവൽ സ്റ്റഡീസ് എന്നിവയിൽ യോഗ്യതയുള്ളവർക്ക് മുൻഗണന.

അപേക്ഷ ലഭിക്കേണ്ട അവസാന തിയതി ജനുവരി 31.

അപേക്ഷ: ഡയറക്ടർ, സംസ്ഥാന ആർക്കൈവ്‌സ് വകുപ്പ്, നളന്ദ, തിരുവനന്തപുരം എന്ന മേൽ വിലാസത്തിൽ ലഭ്യമാക്കണം.

ഫോൺ: 9526187666.

Share: