കാർഗോ ലോജിസ്റ്റിക്സ് ആൻഡ് അലൈഡ് സർവീസസിൽ 702 ഒഴിവുകൾ

Share:

എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഭാഗമായ എ.എ.ഐ. കാര്‍ഗോ ലോജിസ്റ്റിക്‌സ് ആന്‍ഡ് അലൈഡ് സര്‍വീസസ് രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിലായി 702 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

സെക്യൂരിറ്റി സ്‌ക്രീനര്‍ 419, മള്‍ട്ടി ടാസ്‌കര്‍ 283 എന്നിങ്ങനെയാണ് ഒഴിവുകളുടെ എണ്ണം. സെക്യൂരിറ്റി സ്‌ക്രീനര്‍ സെക്യൂരിറ്റി സ്‌ക്രീനര്‍ തസ്തികയില്‍ കോഴിക്കോട്ട് 30 ഒഴിവുണ്ട്.

കരാർ അടിസ്ഥാനത്തിൽ ഒരുവർഷം/മൂന്ന് വർഷമാണ് നിയമനം.

സെക്യൂരിറ്റി സ്‌ക്രീനര്‍ :
സൂറത്ത് 16, ഭോപ്പാൽ 16, അഹമ്മദാബാദ് 67, കൊൽക്കത്ത 73, ഗോവ 50, ശ്രീനഗർ 7, ചെന്നൈ 114, കോഴിക്കോട് 30, ജയ്പൂർ 25, ലക്നൗ 21 എന്നിങ്ങനെയാണ് ഒഴിവുകൾ .

യോഗ്യത ബിരുദം, ബിസിഎഎസ് ബേസിക് എവിഎസ്ഇസി. ഇംഗ്ലീഷ്, ഹിന്ദി, പ്രാദേശിക ഭാഷയും അറിയണം.
ഉയർന്ന പ്രായം 45.

മള്‍ട്ടി ടാസ്‌കര്‍:

കൊല്‍ക്കത്തയില്‍ 20, ശ്രീനഗറില്‍ 15, മധുര, തിരുപ്പതി, വഡോദര, റായ്പുര്‍, ഉദയ്പുര്‍, റാഞ്ചി, വിശാഖപട്ടണം, ഇന്‍ഡോര്‍, അമൃത്സര്‍, മംഗളൂരു, ഭുവനേശ്വര്‍, അഗര്‍ത്തല, പോര്‍ട്ട് ബ്ലെയര്‍ എന്നിവിടങ്ങളില്‍ 18 വീതം, സൂറത്ത്, ഭോപ്പാല്‍ എന്നിവടങ്ങളില്‍ 7 വീതം എന്നിങ്ങനെയാണ് ഒഴിവുകൾ .
യോഗ്യത: പത്താം ക്ലാസ്സും ഹിന്ദിയും ഇംഗ്ലീഷും സംസാരിക്കാനുള്ള അറിവും പ്രാദേശിക ഭാഷയിലുള്ള പരിജ്ഞാനവും. വിമാനക്കമ്പനികളിലോ ഗ്രൗണ്ട് ഹാന്‍ഡ്ലിങ് ഏജന്‍സികളിലോ ഇന്ത്യന്‍ വിമാനത്താവളങ്ങളിലോ ബാഗേജ്, കാര്‍ഗോ ലോഡിങ്, അണ്‍ലോഡിങ്, എയര്‍ക്രാഫ്റ്റ് കാബിന്‍ ക്ലീനിങ് ജോലികളില്‍ ഒരു വർഷത്തെ പരിചയം.
അപേക്ഷ: വിവിശദവിവരങ്ങളും അപേക്ഷാഫോമും www.aaiclas-ecom.org എന്ന വെബ്സൈറ്റില്‍ ലഭിക്കും.

അപേക്ഷ പൂരിപ്പിച്ച് The Joint General Manager (HR), AAI Cargo Logistics & Allied Services Company Limited, AAICLAS Complex, Delhi Flying Club Road, Safdarjung Airport, New Delhi110 003 എന്ന വിലാസത്തിൽ ഡിസംബർ ഒമ്പതിനകം ലഭിക്കത്തക്ക രീതിയിൽ അയക്കണം..

Tagsaai
Share: