യു.എ.ഇയിൽ നഴ്‌സുമാർക്ക് അവസരം

Share:

കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന യു.എ.ഇയിലെ ഹോംകെയർ സെന്ററിലേക്ക് ബി.എസ്‌സി നഴ്‌സ് (സ്ത്രീകൾ മാത്രം) ഒഴിവിൽ രണ്ടു വർഷം പ്രവൃത്തി പരിചയമുളള ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ആകർഷകമായ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും.

ഹാഡ്/ഡി.ഒ.എച്ച്/ഡി.എച്ച്.എ എന്നിവ ഉളളവർക്ക് മുൻഗണന. താൽപര്യമുളളവർ ഡിസംബർ പത്തിനകം gcc@odepc.in ലേക്ക് ബയോഡാറ്റ അയയ്ക്കണം. വിശദവിവരങ്ങൾക്ക് www.odepc.kerala.gov.in

ഫോൺ: 0471-2329440/41/42.

Tagsnurses
Share: