സി.ഡി.സി യിൽ സൈറ്റോജനറ്റിസിസ്റ്റ് നിയമനം

Share:

തിരുവനന്തപുരം മെഡിക്കൽ കോളേജ് ചൈൽഡ് ഡെവലപ്പ്‌മെന്റ് സെന്ററിൽ സൈറ്റോജനറ്റിസിസ്റ്റ് തസ്തികയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

എം.എസ്.സി ബയോടെക്‌നോളജി/ എം.എസ്.സി ലൈഫ് സയൻസ് ബിരുദവും സൈറ്റോജനറ്റിക് മോളിക്കുലാർ ടെക്‌നിക്കിൽ മൂന്നു വർഷത്തെ ക്ലിനിക്കൽ പരിചയവുമാണ് യോഗ്യത.

താത്പര്യമുള്ളവർ  വിശദമായ ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം ഡയറക്ടർ, ചൈൽഡ് ഡെവലപ്പ്‌മെന്റ് സെന്റർ, മെഡിക്കൽ കോളേജ്, തിരുവനന്തപുരം-11 എന്ന വിലാസത്തിൽ സെപ്റ്റംബർ അഞ്ചിനകം ലഭ്യമാക്കണം.

വിശദവിവരങ്ങൾക്ക് www.cdckerala.org സന്ദർശിക്കുക.

Share: