പ്രൊജക്ട് അസിസ്റ്റൻറ് നിയമനം
കണ്ണൂർ: ധനകാര്യ കമ്മീഷൻ ഗ്രാൻറ് ഉപയോഗിച്ച് കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കുന്ന പദ്ധതികളിലേക്ക് മാർച്ച് 31 വരെ ദിവസവേതനാടിസ്ഥാനത്തിൽ പ്രൊജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നതിന് പട്ടികജാതി വിഭാഗത്തിലുള്ള ഉദേ്യാഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
യോഗ്യത: കൊമേഴ്‌സ്യൽ പ്രാക്ടീസിലോ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആൻറ് ബിസിനസ് മാനേജ്‌മെന്റിലോ ഉള്ള മൂന്ന് വർഷ ഡിപ്ലോമ അല്ലെങ്കിൽ ബിരുദവും ഒരു വർഷത്തിൽ കുറയാതെയുള്ള അംഗീകൃത ഡിസിഎ/പിജിഡിസിഎ.
പ്രായം 18-30നും ഇടയിൽ.
താൽപര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ഫെബ്രുവരി നാലിന് രാവിലെ 11 മണിക്ക് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ കൂടിക്കാഴ്ചക്ക് ഹാജരാകണം.
ഫോൺ: 0497 2871101.