പ്രോജക്ട് അസിസ്റ്റൻറ് : അപേക്ഷ ക്ഷണിച്ചു

Share:

തിരുവനന്തപുരം: ജലകൃഷി വികസന ഏജൻസി, കേരള (അഡാക്ക്) യുടെ കൊല്ലം ആയിരംതെങ്ങ് ഗവൺമെന്റ് ഫിഷ്ഫാം പി.എം.എം.എസ്.വൈ പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന പദ്ധതിയിൽ ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ പ്രോജക്ട് അസിസ്റ്റൻറ് തസ്തികയിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.
ഒഴിവുകൾ : 03
യോഗ്യത : ഫിഷറീസ് സയൻസിലുള്ള എം.എഫ്.എസ്.സി (FGB/Aquaculture) ബിരുദവും ഒരു വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ അനിമൽ സയൻസിലുള്ള ബിരുദാനന്തര ബിരുദവും അക്വാകൾച്ചർ & ഫിഷ് ബ്രീഡിംഗിലുള്ള രണ്ടു വർഷത്തെ പ്രവൃത്തി പരിചയവും .

വിശദമായ ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുടെ ശരിപ്പകർപ്പുകൾ എന്നിവ സഹിതം അപേക്ഷകൾ സമർപ്പിക്കണം.

അപേക്ഷ  aquaculturekerala@yahoo.co.in എന്ന ഇ -മെയിലിലേക്കും  അയയ്ക്കാം.

അപേക്ഷ  ജൂലൈ അഞ്ചിനകം എക്‌സിക്യൂട്ടീവ് ഡയറക്ടർ, ജലകൃഷി വികസന ഏജൻസി, കേരള (അഡാക്ക്), റ്റി.സി 15/1494, റീജ, മിൻചിൻ റോഡ്, തൈക്കാട്.പി.ഒ, തിരുവനന്തപുരം-695014 എന്ന വിലാസത്തിൽ ലഭിക്കണം.
കൂടുതൽ വിവരങ്ങൾക്ക്: 0471-2322410.

Share: