പ്രൊബേഷൻ അസിസ്റ്റൻറ്: കരാർ നിയമനം

Share:

എറണാകുളം: സാമൂഹ്യ നീതി വകുപ്പ് എറണാകുളം ജില്ലാ പ്രൊബേഷൻ ഓഫീസിലേക്ക് കരാർ അടിസ്ഥാനത്തിൽ പ്രൊബേഷൻ അസിസ്റ്റൻറ് തസ്തികയിൽ നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

ഒഴിവുകളുടെ എണ്ണം : 1
യോഗ്യത :എം എസ് ഡബ്ല്യു ( അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും സാമൂഹ്യ പ്രവർത്തനത്തിൽ ബിരുദാനന്തര ബിരുദം)
സാമൂഹ്യ പ്രവർത്തന മേഖലയിൽ 2 വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം . എറണാകുളം ജില്ലയിലുള്ളവർക്ക് മുൻഗണന.
ഉയർന്ന പ്രായപരിധി: ഇൻറ് ർവ്യൂ തീയതിയിൽ 40 വയസ്സ് കവിയാൻ പാടില്ല.
കാലാവധി : നിയമന തീയതി മുതൽ ഒരു വർഷം.
ഓണറേറിയം : പ്രതിമാസം 29535 രൂപ.

താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ തങ്ങളുടെ ബയോഡാറ്റ, അസ്സൽസർട്ടിഫിക്കറ്റുകൾ, പകർപ്പുകൾ എന്നിവ സഹിതം ഒക്ടോബർ 25 രാവിലെ 10.30 ന് കാക്കനാട്, സിവിൽ സ്റ്റേഷനിലെ ജില്ലാ പ്രൊബേഷൻ ഓഫീസിൽ വാക്ക് – ഇൻ ഇൻറ്ർവ്യൂന് ഹാജരാകേണ്ടതാണ്. സാമൂഹ്യനീതി വകുപ്പ് ഡയറക്ടറുടെ ഉത്തരവുകൾക്ക് വിധേയമായിരിക്കും കരാർ നിയമനം. നിയമനം ലഭിക്കുന്ന ഉദ്യോഗാർത്ഥിയെ നിർദ്ദിഷ്ട എഗ്രിമെൻറ് അടിസ്ഥാനത്തിൽ മാത്രം ജോലിയിൽ പ്രവേശിപ്പിക്കുന്നതാണ്.
വിശദ വിവരങ്ങൾക്ക് എറണാകുളം ജില്ലാ പ്രൊബേഷൻ ഓഫീസുമായി ബന്ധപ്പെടുക.

Share: