ജൂനിയർ റസിഡൻറ്

Share:

കൊല്ലം: സർക്കാർ മെഡിക്കൽ കോളജിൽ ജൂനിയർ റസിഡൻറ് തസ്തികയിലെ താൽക്കാലിക ഒഴിവുകളിലേക്ക് വാക്ക്–ഇൻ-ഇൻറർവ്യൂ നടത്തുന്നു.
ഒക്ടോബർ 20 രാവിലെ 11 മണിക്ക് കൊല്ലം ഗവ. മെഡിക്കൽ കോളജ് പ്രിൻസിപ്പാളിൻറെ കാര്യാലയത്തിലാണ് ഇൻറർവ്യൂ.

യോഗ്യത :  ടിസിഎംസി രജിസ്ട്രേഷനോടുകൂടിയ എം.ബി.ബി.എസ് ബിരുദം അഭികാമ്യം.
പ്രായപരിധി: 40 വയസ്.
വേതനം: 45,000.
താൽപര്യമുള്ളവർ ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന അസൽ രേഖകളും അവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും പാസ്പോർട്ട് ഫോട്ടോയും കൊണ്ടുവരണം.

Share: