പ്രൊബേഷന്‍ അസിസ്റ്റൻറ് അഭിമുഖം
കാസര്‍കോട്: സാമൂഹ്യനീതി വകുപ്പിൻറെ കാസര്‍കോട് ജില്ലാ പ്രൊബേഷന്‍ ഓഫീസില്‍ പ്രൊബേഷന്‍ അസിസ്റ്റൻറ് തസ്തികയിലെ ഒഴിവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.
അഭിമുഖം ഒക്ടോബര്‍ 19-ന് രാവിലെ 9.30ന് ജില്ലാ പ്രൊബേഷന്‍ ഓഫീസില്‍ നടക്കും.
യോഗ്യത: എം.എസ്.ഡബ്ല്യു, സാമൂഹ്യ പ്രവര്‍ത്തന മേഖലയില്‍ രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തി പരിചയം.
പ്രായപരിധി: 40. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ, അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ എന്നിവ സഹിതം കാസര്‍കോട് സിവില്‍ സ്റ്റേഷനില്‍ ജില്ലാ പ്രൊബേഷന്‍ ഓഫീസില്‍ നടക്കുന്ന അഭിമുഖത്തിന് എത്തണം. ഫോണ്‍ 04994 255366.