ഗസ്റ്റ് അധ്യാപക നിയമനം

Share:

കണ്ണൂർ : മട്ടന്നൂർ ഗവ. പോളിടെക്‌നിക് കോളേജിൽ താൽക്കാലിക ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു.

ഒഴിവുകൾ: ട്രേഡ്‌സ്മാൻ ഷീറ്റ് മെറ്റൽ, ട്രേഡ്‌സ്മാൻ ഹീറ്റ് എഞ്ചിൻ-

യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ ഫസ്റ്റ് ക്ലാസിൽ കുറയാത്ത ഐ ടി ഐ/ ഡിപ്ലോമ,

മാത്തമാറ്റിക്‌സ് അസി. പ്രൊഫസർ-

യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനത്തിൽ കുറയാത്ത ബിരുദാനന്തര ബിരുദവും നെറ്റും.

വയസ്സ്, യോഗ്യത, അധിക യോഗ്യത, പ്രവൃത്തി പരിചയം തുടങ്ങിയവ തെളിയിക്കുന്ന അസ്സൽ പ്രമാണങ്ങളും പകർപ്പും ബയോഡാറ്റയും പാൻകാർഡും സഹിതം ഒക്ടോബർ ഏഴിന് രാവിലെ 11 മണിക്ക് പ്രിൻസിപ്പൽ മുമ്പാകെ കൂടിക്കാഴ്ച്ചക്ക് ഹാജരാവുക.

ഫോൺ: 0490 2471530.

Share: