പ്രാക്ടിക്കല്‍ എക്സാമിനര്‍

Share:

പത്തനംതിട്ട , ചെന്നീര്‍ക്കര ഗവണ്‍മെന്‍റ് ഐടിഐയില്‍ അഖിലേന്ത്യാ ട്രേസ് ടെസ്റ്റിന്‍റെ പ്രാക്ടിക്കല്‍ പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് എക്സാമിനറെ നിയമിക്കുന്നു. പ്രാക്ടിക്കല്‍ എക്സാമിനറായി സേവനം അനുഷ്ഠിക്കാന്‍ താത്പര്യമുള്ള സര്‍ക്കാര്‍/അര്‍ദ്ധ സര്‍ക്കാര്‍/പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി നോക്കുന്നവര്‍ക്കും വിരമിച്ചവര്‍ക്കും അപേക്ഷിക്കാം. ബന്ധപ്പെട്ട എന്‍ജിനീയറിംഗ് മേഖലയില്‍ ഡിഗ്രി/ഡിപ്ലോമ, രണ്ട് അല്ലെങ്കില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയമാണ് യോഗ്യത. മേല്‍ യോഗ്യതയുള്ളവരുടെ അഭാവത്തില്‍ സിറ്റിഐ ട്രെയിനിംഗ് പാസായിട്ടുള്ളവരെയും പരിഗണിക്കും. താത്പര്യമുള്ളവര്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍, ഫോട്ടോ എന്നിവ സഹിതം ചെന്നീര്‍ക്കര ഐടിഐയില്‍ ഹാജരായി പേര് രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0468 2258710.

Share: