കേരള കാര്‍ഷിക സര്‍വകലാശാല: അധ്യാപക ഒഴിവ്

Share:

കേരള കാര്‍ഷിക സര്‍വകലാ ശാല യുടെ കീഴിലുള്ള തൃശ്ശൂര്‍ വെള്ളാനിക്കര ഹോര്‍ട്ടികള്‍ച്ചറല്‍കോളേജില്‍ അധ്യാപകരുടെ താത്കാലിക ഒഴിവിലേക്ക് അഭിമുഖം നടത്തുന്നു.
യോഗ്യത: അഗ്രോണമി, പ്ലാന്‍റ് പാതോളജി വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദവും നെറ്റും.
നെറ്റ് ഉള്ളവരുടെ അഭാവത്തില്‍ അതാത് വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദം ഉള്ളവരെയും പരിഗണിക്കും.
ശമ്പളം: 35000 രൂപ
ഉയര്‍ന്ന പ്രായം: 40 വയസ്.
എസ്.സി വിഭാഗത്തിനു 5 ഉം ഒ.ബി.സി വിഭാഗത്തിനു 3 വര്‍ഷത്തെയും ഇളവ് ലഭിക്കും.
അഭിമുഖം: ഡിസംബര്‍ 18 രാവിലെ 10.30 നു വെള്ളാനിക്കര ഹോര്‍ട്ടികള്‍ച്ചറല്‍ കോളേജില്‍.

വിശദവിവരങ്ങള്‍ക്ക് www.kau.in / www.cohvka.kau.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.

Share: