ട്രീറ്റ്‌മെന്റ് ഓർഗനൈസർ

Share:

മലപ്പുറം ജില്ലയിലെ സർക്കാർ സ്ഥാപനത്തിൽ ഈഴവ/ തിയ്യ/ ബില്ലവ മുൻഗണന ഉള്ളവർ വിഭാഗത്തിൽ ട്രീറ്റ്‌മെന്റ് ഓർനൈസർ തസ്തികയിൽ താത്കാലിക നിയമനം നടത്തുന്നു. പ്ലസ്ടു സയൻസ്, ടിബി അസോസിയേഷൻ ഓഫ് ഇന്ത്യ നടത്തുന്ന ടിബി ഹെൽത്ത് വിസിറ്റേഴ്‌സ് കോഴ്‌സോ തത്തുല്യ യോഗ്യതയുമുള്ളവർക്കോ അപേക്ഷിക്കാം. പ്രായപരിധി 2019 ജനുവരി ഒന്നിന് 18-41 നും മധ്യേ (ഉയർന്ന പ്രായപരിധിയിൽ നിയമാനുസൃത വയസ്സിളവ് ബാധകം). ശമ്പളം 19000-43600 രൂപ.
നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസയോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി അതത് എപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ ഡിസംബർ 27നു മുമ്പ് നേരിട്ട് ഹാജരായി പേര് രജിസ്റ്റർ ചെയ്യണം.

Share: