പ്രോജക്ട് അസോസിയേറ്റ് ഒഴിവ്

229
0
Share:

പത്തനംതിട്ട ജില്ലാ പദ്ധതി രൂപീകരണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് പ്രോജക്ട് അസോസിയേറ്റിനെ താത്ക്കാലികമായി നിയമിക്കുന്നു. നാല് മാസത്തേക്കാണ് നിയമനം. ഏതെങ്കിലും വിഷയത്തില്‍ ബിരുദവും മലയാള ഭാഷവിലെ പ്രാവീണ്യവും വികസന റിപ്പോര്‍ട്ടുകള്‍ വായിച്ച് എഡിറ്റ് ചെയ്യുന്നതിനുള്ള പരിജ്ഞാനവുമാണ് യോഗ്യത. താത്പര്യമുള്ളവര്‍ ബയോഡേറ്റ, വിദ്യാഭ്യാസ-പരിചയ സാക്ഷ്യപത്രങ്ങളുടെ പകര്‍പ്പുകള്‍ സഹിതം 28ന് രാവിലെ 11ന് കളക്ടറേറ്റിന്‍റെ മൂന്നാം നിലയിലുള്ള ജില്ലാ പ്ലാനിംഗ് ഓഫീസില്‍ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.

Share: