ഫെസിലിറ്റേറ്റർ ഒഴിവ്

Share:

തിരുവനന്തപുരം: അഗ്രികൾച്ചർ ടെക്‌നോളജി മാനേജ്‌മെൻറ് ഏജൻസി (ആത്മ) നടത്തുന്ന ഡിപ്ലോമ ഇൻ അഗ്രികൾച്ചർ എക്‌സ്റ്റൻഷൻ സർവീസ് ഫോർ ഇൻപുട്ട് ഡീലേഴ്‌സ് കോഴ്‌സിലേക്ക് ഫെസിലിറ്റേറ്ററുടെ ഒഴിവുണ്ട്.

ബി.എസ്.സി/എം.എസ്.സി -അഗ്രിക്കൾച്ചർ/ഹോർട്ടികൾച്ചർ, അഞ്ച് വർഷത്തെ പ്രവർത്തന പരിചയം എന്നിവയാണ് യോഗ്യത.

കൃഷിവകുപ്പിലോ അഗ്രികൾച്ചർ യൂണിവേഴ്‌സിറ്റിയിലോ കൃഷി വിജ്ഞാൻ കേന്ദ്രത്തിലോ 20 വർഷത്തെ പ്രവർത്തന പരിചയം ഉള്ളവർക്ക് മുൻഗണന.

പ്രതിമാസ വേതനം 17,000 രൂപ താത്പര്യമുള്ളവർ തിരുവനന്തപുരം സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ആത്മ പ്രോജക്ട് ഡയറക്ടറേറ്റിൽ ഫെബ്രുവരി 18നകം അപേക്ഷ സമർപ്പിക്കണമെന്ന് ഡയറക്ടർ അറിയിച്ചു.

Share: