യൂണിറ്ററി എൽ.എൽ.ബി : അപേക്ഷ ക്ഷണിച്ചു

Share:

തിരുവനന്തപുരം ഗവൺമെന്റ് ലാ കോളേജിൽ സ്വാശ്രയാടിസ്ഥാനത്തിൽ നടത്തുന്ന ത്രിവൽസര യൂണിറ്ററി എൽ.എൽ.ബി (അഡിഷണൽബാച്ച്) കോഴ്‌സിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

അഞ്ച് വർഷം റഗുലർ സർവീസുള്ള തിരുവനന്തപുരം ജില്ലയിൽ ജോലിചെയ്യുന്ന ജീവനക്കാർക്ക് (സർക്കാർ/സ്വകാര്യ) അപേക്ഷിക്കാം.

പ്രവേശനത്തിനുള്ള അപേക്ഷാഫാറം മേയ് 13 മുതൽ കോളേജ് ഓഫീസിൽ നിന്നും ഉച്ചക്ക് രണ്ട് മുതൽ ഏഴ് വരെ 1000 രൂപ (എസ്.സി/എസ്.റ്റി വിഭാഗക്കാർക്ക് 500 രൂപ) അടച്ച് വാങ്ങാം. അപേക്ഷ സ്വീകരിക്കുന്ന അവസാനതിയതി ജൂൺ 13 വൈകിട്ട് ഏഴു വരെ.

ഫോൺ: 9746081444.

Tagsllb
Share: