സാഹസിക ടൂറിസം പരിശീലന പരിപാടി

തിരുഃ കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റിയും (KATPS) കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസും (KITTS) സംയുക്തമയി സംഘടിപ്പിക്കുന്ന അഡ്വെഞ്ചർ ആക്ടിവിറ്റി അസിസ്റ്റൻറ് പരിശീലന പരിപാടി നവംബർ 18ന് ആരംഭിക്കും.
താത്പര്യമുള്ളവർക്ക് നവംബർ 16 വരെ അപേക്ഷ സമർപ്പിക്കാം.
ഡയറക്ടർ, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസ്, തൈക്കാട്, തിരുവനന്തപുരം- 695014 എന്ന വിലാസത്തിലോ kittstraining@gmail.com എന്ന ഇ-മെയിൽ വിലാസത്തിലോ അപേക്ഷ അയയ്ക്കാം. വിവരങ്ങൾക്ക്: 8129816664.




