ഡ്രൈവർ ഒഴിവ്

തിരുവനന്തപുരം ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയിൽ ദിവസവേതനാടിസ്ഥാനത്തിൽ ഡ്രൈവർ തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു.
അടിസ്ഥാനയോഗ്യത : ഏഴാം ക്ലാസ് പഠനവും LMV/HMV ഡ്രൈവിംഗ് ലൈസൻസും . ബയോഡാറ്റയ്ക്കും യോഗ്യത തെളിയിക്കുന്ന രേഖകൾക്കുമൊപ്പം കാഴ്ചശക്തിയും കേൾവിശക്തിയും തെളിയിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റും ഹാജരാക്കണം.
അപേക്ഷ നവംബർ 23ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് സമർപ്പിക്കണം.
അപേക്ഷ നൽകേണ്ട വിലാസം: സെക്രട്ടറി, ജില്ലാ ലീഗൽ സർവീസ് അതോറിറ്റി, എഡിആർ സെന്റർ, ജില്ലാ കോടതി സമുച്ചയം, വഞ്ചിയൂർ, തിരുവനന്തപുരം.
ആലപ്പുഴഃ ജില്ലാ നിയമസേവന അതോറിറ്റി ഓഫീസിൽ ദിവസവേതനാടിസ്ഥാനത്തിൽ ഡ്രൈവർ തസ്തികയിലേക്ക് അപേക്ഷിക്കാം.
ദിവസവേതനം: 810 രൂപ.
യോഗ്യത: ഏഴാം ക്ലാസ് പാസ്. ലൈറ്റ് മോട്ടോർ വെഹിക്കിൾ (LMV) ഡ്രൈവിംഗ് ലൈസൻസ്, 3 വർഷത്തെ പ്രവൃത്തിപരിചയം, മെഡിക്കൽ ഫിറ്റ്നസ് നിർബന്ധം.
യോഗ്യത, പ്രവൃത്തിപരിചയം, ഡ്രൈവിംഗ് ലൈസൻസ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും ബന്ധപ്പെടാനുള്ള ഫോൺ നമ്പറും അടങ്ങിയ അപേക്ഷ നവംബർ 26 വൈകിട്ട് 5.00ന് മുമ്പായി സെക്രട്ടറി, ജില്ലാ നിയമസേവന അതോറിറ്റി, ജില്ലാ കോടതി ഗ്രൗണ്ട്, ആലപ്പുഴ 688013 എന്ന വിലാസത്തിൽ സമർപ്പിക്കണം. ഇൻറർവ്യൂ സമയത്ത് പോലീസ് ക്ലീയറൻസ് സർട്ടിഫിക്കറ്റ് ഉണ്ടാകണം. ഫോൺ: 0477-2262495.






