50 വയസുവരെയുള്ളവർക്ക് തപാൽ വകുപ്പിൽ ജോലി
കോഴിക്കോട്: പോസ്റ്റൽ ലൈഫ് ഇൻഷുറസ് / ഗ്രാമീണ പോസ്റ്റൽ ലൈഫ് ഇൻഷുറൻസ് വിപണനത്തിനായി കരാർ വ്യവസ്ഥയിൽ നിയമിക്കുന്നതിനായി തപാൽ വകുപ്പ് കോഴിക്കോട് പോസ്റ്റൽ ഡിവിഷൻ അപേക്ഷ ക്ഷണിച്ചു. മുൻ ഇൻഷുറൻസ് ഏജന്റുമാർ, ആർ.ഡി ഏജന്റുമാർ തുടങ്ങിയവർക്ക് മുൻഗണന.
യോഗ്യത: അപേക്ഷകർ പത്താം ക്ലാസ്സ് പാസായവരും കോഴിക്കോട് പോസ്റ്റൽ ഡിവിഷൻ പരിധിയിൽ സ്ഥിരതാമസമുള്ളവരുമായിരിക്കണം.
പ്രായം: 18 വയസിനും 50 വയസിനും ഇടയിൽ .
65 വയസ്സിൽ താഴെയുള്ള കേന്ദ്ര, സംസ്ഥാന സർവീസിൽ നിന്നും വിരമിച്ചവർക്ക് ഫീൽഡ് ഓഫീസർ തസ്തികയിലേക്ക് അപേക്ഷിക്കാം.
അപേക്ഷ, ബയോഡാറ്റ ( മൊബൈൽ നമ്പറും വയസ്സ് , യോഗ്യത , മുൻപരിചയം എന്നിവ തെളിയിക്കുന്ന രേഖകളും സഹിതം ) postalr@gmail.com എന്ന ഇ മെയിലിലേക്ക് അയക്കണം.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തുന്ന ഇന്റർവ്യൂ തിയ്യതി അപേക്ഷകരെ അറിയിക്കുന്നതാണ് . തെരെഞ്ഞെടുക്കപ്പെടുന്നവർ 5000 രൂപയുടെ എൻഎസ്സി /കെവിപി ആയി സെക്യൂരിറ്റി ഡെപോസിറ്റ് നൽകേണ്ടതാണ്.
അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി മേയ് 5.