പോളിടെക്നിക് കോളജിൽ ട്രേഡ്സ്മാൻ

തിരുവനന്തപുരം: കൈമനം സർക്കാർ പോളിടെക്നിക് കോളജിൽ മെക്കാനിക്കൽ വർക്ക് ഷോപ്പിൽ ദിവസവേതാനടിസ്ഥാനത്തിൽ ട്രേഡ്സ് മാൻ (കാർപെൻറ റി) തസ്തികയിൽ താത്കാലിക ഒഴിവ്.
കാർപെൻററി ട്രേഡിൽ ഐ.ടി.ഐ അഥവാ തത്തുല്യത യോഗ്യതയുള്ള ഉദ്യോഗാർഥികൾക്കൊപ്പം മെക്കാനിക്കൽ എൻജിനിയറിങ്ങിൽ ഡിപ്ലോമയുള്ളവരെയും പരിഗണിക്കും.
അപേക്ഷകൾ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഒക്ടോബർ 13ന് രാവിലെ 10ന് പ്രിൻസിപ്പൽ മുൻപാകെ കൂടിക്കാഴ്ച്ചയ്ക്ക് ഹാജരാകണം.
വിവരങ്ങൾക്ക്: 0471-2491682, wptctvm@yahoo.co.in
ഡെമോൺസ്ട്രേറ്റർ
തിരുവനന്തപുരം കൈമനം സർക്കാർ വനിതാ പോളിടെക്നിക് കോളജിൽ ഇൻസ്ട്രുമെന്റേഷൻ വിഭാഗത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഡെമോൺസ്ട്രേറ്റർ തസ്തികയിൽ താത്കാലിക ഒഴിവുണ്ട്. ഇൻസ്ട്രുമെന്റേഷൻ എൻജിനിയറിംഗിൽ ഡിപ്ലോമ അഥവാ തത്തുല്യ യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം.
യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഒക്ടോബർ 11ന് രാവിലെ 10ന് പ്രിൻസിപ്പൽ മുൻപാകെ ഹാജരാകണം.
വിവരങ്ങൾക്ക്: 0471-2491682.