പോലീസ് കോണ്‍സ്റ്റബിള്‍: 24,369 ഒഴിവുകൾ
സ്റ്റാഫ് സെലക്ഷന് കമ്മീഷന്, കേന്ദ്ര പോലീസ് സേനകളില്‍ 24,369 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിഎസ്എഫ്, സിആര്‍പിഎഫ്, സിഐഎസ്എഫ്, എസ്എസ്ബി, ഐടിബിപി, സെക്രട്ടേറിയറ്റ് സെക്യൂരിറ്റി ഫോഴ്സ് എന്നിവയില്‍ കോണ്‍സ്റ്റബിള്‍ ജനറല്‍ ഡ്യൂട്ടി തസ്തികയിലും അസം റൈഫിള്‍സില്‍ റൈഫിള്‍മാന്‍ ജനറല്‍ ഡ്യൂട്ടി തസ്തികയിലും നാര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോയില്‍ ശിപായി തസ്തികയിലുമാണ് ഒഴിവ്.
അടിസ്ഥാന യോഗ്യത: പത്താംക്ലാസ് വിജയം.
ശമ്പളം: 21,700- 69,100 രൂപ.
എന്‍സിബിയില്‍ ശിപായി
യോഗ്യത: പത്താംക്ലാസ് വിജയം.
ശമ്പളം: 18,000- 56,900 രൂപ.
ശാരീരിക യോഗ്യത: ഉയരം: പുരുഷന്മാര്ക്ക് 170 സെമീ, വനിതകള്‍ക്ക് 157 സെമീ. എസ്സി എസ്ടിക്കാര്‍ക്ക് 162.5, 150 സെമീ.
നെഞ്ചളവ്: പുരുഷന്മാര്ക്ക് 80 സെമീ. എസ്ടി വിഭാഗക്കാര്‍ക്ക് 76 സെമീ. അഞ്ചു സെന്റീമീറ്റര്‍ വികാസം. സ്ത്രീകള്‍ക്ക് നെഞ്ചളവ് ബാധകമല്ല.
ഭാരം: പ്രായത്തിനും ഉയരത്തിനും അനുസരിച്ച് ഭാരമുണ്ടായിരിക്കണം.
പ്രായം: 18- 23 (01.01.2023 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുക). 02.01.2000 നും 01.01.2005 നും ഇടയില്‍ ജനിച്ചവരാകണം.
വയസിളവ്: എസ്സി, എസ്ടിക്കാര്‍ക്ക് അഞ്ചുവര്‍ഷവും ഒബിസിക്കാര്‍ക്ക് മൂന്ന് വര്‍ഷവും വിമുക്തഭടന്മാര്ക്ക് സര്‍വീസ് കാലയളവിന് പുറമേ മൂന്ന് വര്‍ഷവും ഉയര്‍ന്ന പ്രായത്തില്‍ ഇളവ് ലഭിക്കും.
അപേക്ഷാ ഫീസ്: 100 രൂപ.
വനിതകള്‍, എസ്സി, എസ്ടി, വിമുക്തഭടര്‍ എന്നിവര്‍ക്ക് ഫീസില്ല.
അപേക്ഷ: https://ssc.nic.in എന്ന വെബ്സൈറ്റില്‍ ഒറ്റത്തവണ രജിസ്ട്രേഷന് പൂര്‍ത്തിയാക്കി ഓണ്‍ലൈനായി അപേക്ഷിക്കണം.
ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി; നവംബര്‍ 30 .