എന്‍.ടി.ആര്‍. ഒ യില്‍ ടെക്.അസിസ്റ്റന്‍റ്

Share:

നാഷണല്‍ ടെക്നിക്കൽ റിസര്‍ച് ഓര്‍ഗനൈസേഷന്‍റെ ( NTRO ) ടെക്നിക്കല്‍ അസിസ്റ്റന്‍റ് പരീക്ഷ 2017 ന് വിജ്ഞാപനമായി. ഇലക്ട്രോണിക്സ്,കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ്.

തസ്തിക: ടെക്നിക്കല്‍ അസിസ്റ്റന്‍റ് –ജനറല്‍ സെന്‍ട്രൽ സിവിൽ സര്‍വീസ്, ഗ്രൂപ്പ് ബി (നോണ്‍ ഗസറ്റഡ്, നോണ്‍ മിനിസ്റ്റീരിയൽ)

ഇലക്ട്രോണിക്സ്60 (ജനറല്‍-28, എസ്.സി-13, എസ്.ടി-5, ഒ.ബി.സി-14)

യോഗ്യത: മാത്തമാറ്റിക്സ് അല്ലെങ്കിൽ ഫിസിക്സ് ഒരു വിഷയമായി പഠിച്ച് സയന്‍സ് ബിരുദം അല്ലെങ്കിൽ ഇലക്ട്രോണിക്സ് /കമ്മ്യൂണിക്കേഷന്‍/ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷന്‍/ടെലികമ്യൂണിക്കേഷ൯/ഇലക്ട്രോണിക്സ് & ടെലി കമ്യൂണിക്കെഷനിൽ 3 വര്‍ഷം ഡിപ്ലോമ. അല്ലെങ്കിൽ സായുധസേനാവിഭാഗത്തിൽ നിന്ന് ബന്ധപ്പെട്ട വിഷയത്തിൽ ഡിപ്ലോമ/ടെക്നിക്കല്‍ പ്രൊഫിഷ്യന്‍സി സര്‍ട്ടിഫിക്കറ്റ് ഉണ്ടാവണം. കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭിലഷണീയം.

കമ്പ്യൂട്ടര്‍ സയന്‍സ്-39(ജനറല്‍-18, എസ്.സി-8, എസ്.ടി-4, ഒ.ബി.സി-9)

യോഗ്യത: മാത്തമാറ്റിക്സ് അല്ലെങ്കിൽ ഫിസിക്സ് ഒരു വിഷയമായി പഠിച്ച് സയന്‍സ് ബിരുദം അല്ലെങ്കിൽ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനിൽ ബിരുദം. കമ്പ്യൂട്ടര്‍/ കമ്പ്യൂട്ടര്‍ സയന്‍സ്/കമ്പ്യൂട്ടര്‍ ടെക്നോളജി/കമ്പ്യൂട്ടര്‍ സയന്‍സ്  & ഇന്‍ഫര്‍മേഷ൯ ടെക്നോളജി / ഇന്‍ഫര്‍മേഷ൯ ടെക്നോളജിയിൽ എന്ജിനീയറിംഗ് ഡിപ്ലോമ. അല്ലെങ്കിൽ സായുധസേനാവിഭാഗത്തിൽ നിന്ന് ബന്ധപ്പെട്ട വിഷയത്തിൽ ഡിപ്ലോമ/ടെക്നിക്കല്‍ പ്രൊഫിഷ്യന്‍സി സര്‍ട്ടിഫിക്കറ്റ് ഉണ്ടാവണം. കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭിലഷണീയം.

പ്രായം: 30 വയസ്സ് കവിയരുത്. ശമ്പളം: 35400 -112400 രൂപ. ഗ്രേഡ് പേ 4200 രൂപ.

ഓണ്‍ലൈ൯ ആയിട്ടാണ് അപേക്ഷിക്കേണ്ടത്: വെബ്സൈറ്റ്: www.ntrorectt.in

അവസാന തീയതി: ഓഗസ്റ്റ് 11

Share: