പഞ്ചാബ് നാഷണൽ ബാങ്കിൽ 325 ഒഴിവുകൾ

244
0
Share:

താഴെ പറയുന്ന ഒഴിവുകളിലേക്ക് പഞ്ചാബ് നാഷണൽ ബാങ്ക് അപേക്ഷ ക്ഷണിച്ചു.

സീനിയർ മാനേജർ (ക്രെഡിറ്റ്) 51

യോഗ്യത: സിഎ/ഐസിഡബ്ല്യുഎ/എംബിഎ അല്ലെങ്കിൽ പിജിഡിബിഎം(ഫിനാൻസ്) അല്ലെങ്കിൽ തത്തുല്യമായ ബിരുദാനന്തരബിരുദമോ ഡിപ്ലോമയോ.
യോഗ്യത നേടിയശേഷം ബാങ്കിലോ മറ്റുപൊതുമേഖലാ സ്ഥാപനങ്ങളിലൊ ചുരുങ്ങിയത് അഞ്ച് വർഷത്തെ പ്രവൃത്തിപരിചയം.
പ്രായം: 25‐37.

മാനേജർ (ക്രെഡിറ്റ്) 26

യോഗ്യത: സിഎ/ഐസിഡബ്ല്യുഎ/എംബിഎ അല്ലെങ്കിൽ പിജിഡിബിഎം(ഫിനാൻസ്) അല്ലെങ്കിൽ തത്തുല്യമായ ബിരുദാനന്തരബിരുദമോ ഡിപ്ലോമയോ.
യോഗ്യത നേടിയശേഷം ബാങ്കിലോ മറ്റുപൊതുമേഖലാ സ്ഥാപനങ്ങളിലൊ ചുരുങ്ങിയത് മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം.
പ്രായം 25‐35.

സീനിയർ മാനേജർ (ലോ) 55

യോഗ്യത: ബിരുദവും നിയമബിരുദവും.
അഞ്ച് വർഷ ഇന്റഗ്രേറ്റഡ് നിയമബിരുദം നേടിയവർക്കും അപേക്ഷിക്കാം.
പ്രായം: 28‐35.

മാനേജർ (ലോ) 55

ബിരുദവും നിയമബിരുദവും.
അഞ്ച് വർഷ ഇന്റഗ്രേറ്റഡ് നിയമബിരുദം നേടിയവർക്കും അപേക്ഷിക്കാം.
പ്രായം 25‐32.

മാനേജർ (എച്ച്ആർഡി) 55

യോഗ്യത : പേഴ്സണൽ മാനേജ്മെന്റ്/ ഇൻഡസ്ട്രിയൽ റിലേഷൻസ്/ എച്ച്ആർ/ എച്ച്ആർഡി/ എച്ച്ആർഎം/ ലേബർ ലോ ബിരുദാനന്തരബിരുദമോ ഡിപ്ലോമയോ.
പ്രായം 25‐35.

ഓഫീസർ(ഐടി) 120

യോഗ്യത: എംസിഎ/ബിഇ/ബിടെക്(ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/കംപ്യൂട്ടർ സയൻസ്/കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്/കംപ്യൂട്ടർ സയൻസ് ആൻഡ് ടെക്നോളജി/ ഇൻഫർമേഷൻ ടെക്നോളജി). പ്രായം: 21‐28.

ഒരാൾ ഒരു തസ്തികയിലേക്ക് മാത്രമേ അപേക്ഷിക്കാവൂ.
200 മാർക്കിൻറെ രണ്ട് മണിക്കൂർ ഓൺലൈൻ പരീക്ഷയിലൂടെയാണ് തെരഞ്ഞെടുപ്പ്.
ഇംഗ്ലീഷ് ലാംഗ്വേജ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്, റീസണിങ്, പ്രൊഫഷണൽ നോളജ് എന്നിവയിൽനിന്നുള്ള 200 ചോദ്യങ്ങളാണുണ്ടാവുക.
അപേക്ഷിക്കാനുള്ള അവസാന തിയതി മാർച്ച് രണ്ട്.
വിശദവിവരത്തിന് https://www.pnbindia.in/Recruitments

Share: