അക്കാഡമിക് അസിസ്റ്റൻറ് നിയമനം

Share:

തിരുഃ ടൂറിസം വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം & ട്രാവൽ സ്റ്റഡീസിൻറെ (കിറ്റ്‌സ്) ഹെഡ് ഓഫീസിൽ അക്കാഡമിക് അസിസ്റ്റൻറിൻറെ താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
60 ശതമാനം മാർക്കോടെ എം.കോം (റഗുലർ) പാസായിരിക്കണം. 01.01.2022-ൽ 36 വയസ് കവിയാൻ പാടില്ല. (നെറ്റ് യോഗ്യതയുള്ളവർക്കും, യു.ജി./പി.ജി. ക്ലാസ്സുകളിൽ അധ്യാപന പരിചയമുള്ളവർക്കും മുൻഗണന).

പ്രതിമാസ വേതനം: 15,000 രൂപ .

ഡയറക്ടർ, കിറ്റ്‌സിൻറെ പേരിൽ മാറാവുന്ന 500 രൂപയുടെ ഡി.ഡി സഹിതം ഡയറക്ടർ, കിറ്റ്‌സ്, തൈക്കാട്, തിരുവനന്തപുരം -14 എന്ന വിലാസത്തിൽ ഫെബ്രുവരി ഒന്നിന് മുമ്പ് അയയ്ക്കണം. വിശദ വിവരങ്ങൾക്ക്: 0471 2329539, 2329468.

Share: