പരിശീലകരെ നിയമിക്കുന്നു

Share:

തൃശൂർ : അയിലൂര്‍ കോളജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ പിഎം വിശ്വകര്‍മ്മ നൈപുണ്യ വികസന പദ്ധതിയില്‍ പരിശീലകരെ നിയമിക്കുന്നു.
പരമ്പരാഗത ബാസ്‌ക്കറ്റ് നിര്‍മാണം, തയ്യല്‍, കളിമണ്‍/ മണ്‍പാത്ര നിര്‍മാണം, പാവ/കളിപ്പാട്ട നിര്‍മാണം, സ്വര്‍ണപ്പണി എന്നീ വിഭാഗങ്ങളിലാണ് പരിശീലകരെ ആവശ്യം. ഈ മേഖലയില്‍ പ്രവൃത്തിപരിചയം/ സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളുമായി ഫെബ്രുവരി 23ന് രാവിലെ 10ന് കോളജില്‍ അഭിമുഖത്തിന് എത്തണം. ഇമെയില്‍ ഐഡിയും ഫോണ്‍ നമ്പരും ഉണ്ടായിരിക്കണം.
വിശദവിവരങ്ങൾക്ക് ഫോണ്‍: 9495069307, 8547005029.

Share: