സി ഡിറ്റില്‍ മാധ്യമ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

Share:

തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ സി-ഡിറ്റിന്റെ കവടിയാര്‍ കേന്ദ്രത്തില്‍ വിഷ്വല്‍ ലീഡിയ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു.
ഡിപ്ലോമ കോഴ്‌സ് ഇന്‍ ഡിജിറ്റല്‍ മീഡിയ പ്രൊഡക്ഷന്‍,(ദൈര്‍ഘ്യം ആറ് മാസം, വിദ്യാഭ്യാസ യോഗ്യത. പ്ലസ് ടു), ഡിപ്ലോമ ഇന്‍ വെബ് ഡി,സൈന്‍ & ഡെലപ്പമെന്റ് (ദൈര്‍ഘ്യം ആറു മാസം, വിദ്യഭ്യാസ യോഗ്യത. പ്ലസ് ടു), സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ വീഡിയോഗ്രാഫി,( ദൈര്‍ഘ്യം മൂന്ന് മാസം, വിദ്യഭ്യാസ യോഗ്യത. പ്ലസ് ടു), സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ നോണ്‍ ലീനിയര്‍ എഡിറ്റിംഗ്, (ദൈര്‍ഘ്യം. മൂന്ന് മാസം, വിദ്യഭ്യാസ യോഗ്യത. പ്ലസ്ടു.), സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഡിജിറ്റല്‍ സ്റ്റില്‍ ഫോട്ടോഗ്രഫി,( ദൈര്‍ഘ്യ. അഞ്ച് ആഴ്ച, വിദ്യഭ്യാസ യോഗ്യത. പ്ലസ്ടു).

ദൃശ്യ മാദ്ധ്യമ രംഗത്ത് ഏറെ ജോലി സാദ്ധ്യതയുളള ഈ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കുനുളള അവസാന തീയതി നവംബര്‍ 10 .

താല്‍പര്യമുളളവര്‍ തിരുവനന്തപുരം കവടിയാര്‍ ടെന്നീസ് ക്ലബിനു സമീപമുളള സി-ഡിറ്റ് കമ്മ്യൂണിക്കേഷന്‍ കോഴ്‌സ് ഡിവിഷനുമായി ബന്ധപ്പെടുകം.

ഫോണ്‍. 04712 721917, 8547720167,9447143368.

Tagsc-dit
Share: