സി-ഡിറ്റ് കോഴ്‌സുകള്‍ക്ക് അംഗീകാരം

Share:

കൊല്ലം : സി-ഡിറ്റ് പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ, അഡ്വാന്‍സ്ഡ് ഡിപ്ലോമ, ഡിപ്ലോമ കോഴ്‌സുകള്‍ക്ക് നോര്‍ക്ക എച്ച് ആര്‍ ഡി അറ്റസ്റ്റേഷന്‍ അംഗീകാരം ലഭിച്ചു. നോര്‍ക്കയുടെ സര്‍ട്ടിഫിക്കറ്റ് ഒഥന്റിക്കേഷന്‍ കേന്ദ്രങ്ങളായ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ഓഫീസുകള്‍ വഴി സിഡിറ്റ് സര്‍ട്ടിഫിക്കറ്റുകള്‍ക്ക് എച്ച് ആര്‍ ഡി അറ്റസ്റ്റേഷന്‍ ലഭ്യമാവും.

പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമാ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, അഡ്വാന്‍സ്ഡ് ഡിപ്ലോമാ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ ആൻറ് നെറ്റ്വര്‍ക്കിംഗ്, അഡ്വാന്‍സ്ഡ് ഡിപ്ലോമാ ഇന്‍ കമ്പ്യൂട്ടര്‍ ട്രെയിനിംഗ് ഫോര്‍ ടീച്ചേഴ്‌സ്, ഡിപ്ലോമാ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഡിപ്ലോമാ ഇന്‍ മള്‍ട്ടിമീഡിയ, ഡിപ്ലോമാ ഇന്‍ ഓഫീസ് ഓട്ടോമേഷന്‍, ഡിപ്ലോമാ ഇന്‍ കമ്പ്യൂട്ടറൈസ്ഡ് ഫൈനാന്‍ഷ്യല്‍ മാനേജ്‌മെൻറ്, ഡിപ്ലോമാ ഇന്‍ ഡെസ്‌ക്ടോപ്പ് പബ്ലിഷിംഗ് എന്നിവയാണ് കോഴ്‌സുകള്‍.

Tagsc-dit
Share: