കമ്പ്യൂട്ടർ കോഴ്സിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

Share:

തിരുഃ കേരള സർക്കാർ നിയന്ത്രണത്തിലുള്ള തിരുവനന്തപുരം എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയുടെ പൂജപ്പുരയിലുള്ള എൽ.ബി.എസ് ഐറ്റിഡബ്ല്യു ക്യാമ്പസിലെ പരീശീലന കേന്ദ്രത്തിൽ 2024 ഏപ്രിൽ മാസം ആദ്യവാരം ആരംഭിക്കുന്ന ഡാറ്റ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ കോഴ്സിന് എസ്.എസ്.എൽ.സി പാസ്സായവരിൽ നിന്നും ഈ വർഷത്തെ പരീക്ഷ എഴുതിയവരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.

2024 മാർച്ച് 31 വരെ www.lbscentre.kerala.gov.in എന്ന വെബ്സൈറ്റ് മുഖേന അപേക്ഷിക്കാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക്: 0471 2560333.

Share: