ലോക്‌സഭാ തിരഞ്ഞെടുപ്പ്: യുവജനങ്ങൾക്കവസരം

Share:

ഇടുക്കി : ലോക്സഭാ തിരഞ്ഞടുപ്പിൽ സ്വീപ്പിൻ്റെ (സിസ്റ്റമാറ്റിക് വോട്ടേഴ്സ് എഡ്യുക്കേഷൻ ആൻ്റ് ഇലക്ട്രറൽ പാർട്ടിസിപ്പേഷൻ) പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നതിന് യുവജനങ്ങൾക്ക് അവസരം .

ഇൻ്റേൺഷിപ്പ് അടിസ്ഥാനത്തിലാവും നിയമനം.

അർഹരായവർക്ക് ലോക്സഭ തിരഞ്ഞെടുപ്പിന് ശേഷം പ്രവർത്തന മികവിൻറെ അടിസ്ഥാനത്തിൽ ജില്ലാകളക്ടറുടെ സർട്ടിഫിക്കറ്റ് ലഭിക്കും.

കണ്ടൻ്റ് റൈറ്റിംഗ്, സോഷ്യൽ മീഡിയ, വീഡിയോ,ഫോട്ടോഗ്രാഫി, എഡിറ്റിംഗ് എന്നീ മേഖലകളിലാണ് അവസരം .

താൽപര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, പ്രവർത്തി പരിചയം തെളിയിക്കുന്ന രേഖകൾ, ആധാർ, വോട്ടർ ഐഡി എന്നിവ സഹിതം ഏപ്രിൽ അഞ്ചിനകം sveepidukki2024@gmail.com ലേക്ക് അപേക്ഷിക്കണം .

ഫോൺ:9846159753

Share: