പ്ലാസ്‌റ്റിക്‌സ് എൻജിനിയറിങ് ആൻഡ് ടെക്‌നോളജിയിൽ അവസരം
ചെന്നൈയിലുള്ള സെൻട്രൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് പ്ലാസ്‌റ്റിക്‌സ് എൻജിനിയറിങ് ആൻഡ് ടെക്‌നോളജിയി 57 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഗ്രൂപ്പ് എ, ബി, സി തസ്‌തികകളിലാണ് ഒഴിവുകൾ.
ഗ്രൂപ്പ് എ തസ്‌തിക:
സീനിയർ ഓഫീസർ(പേഴ്‌സണൽ ആൻഡ് അഡ്‌മിനിസ്‌ട്രേഷൻ)
ഒഴിവുകൾ: 04
യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം, എംബിഎ/പബ്ലിക് അഡ്‌മിനിസ്‌ട്രേഷനിൽ ബിരുദാനന്തര ബിരുദം/ മാനേജ്‌മെന്റിൽ പി ജി ഡിപ്ലോമ.
ബിരുദ, ബിരുദാനന്തര തലത്തിൽ 55 ശതമാനം മാർക്ക് വേണം. എട്ട് വർഷത്തെ പ്രവൃത്തി പരിചയം.
ഉയർന്ന പ്രായം 40.
ഓഫീസർ(പേഴ്‌സണൽ ആൻഡ് അഡ്‌മിനിസ്‌ട്രേഷൻ)
ഒഴിവുകൾ: 06
യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം, എംബിഎ/പബ്ലിക് അഡ്‌മിനിസ്‌ട്രേഷനിൽ ബിരുദാനന്തര ബിരുദം/ മാനേജ്‌മെന്റിൽ പി ജി ഡിപ്ലോമ. ബിരുദ, ബിരുദാനന്തര തലത്തിൽ 55 ശതമാനം മാർക്ക് വേണം. അഞ്ച് വർഷത്തെ പ്രവൃത്തി പരിചയം.
ഉയർന്ന പ്രായം 35.
ടെക്‌നിക്കൽ ഓഫീസർ (പ്രോസസിങ്/ടെസ്‌റ്റിങ്/ടൂൾ റൂം)
ഒഴിവുകൾ: 10
യോഗ്യത: ഫസ്‌റ്റ് ക്ലാസ്സ് എംഇ/എംടെകും. പോളിമേഴ്‌സ്/പ്ലാസ്‌റ്റിക്‌സിൽ രണ്ട് വർഷത്തെ പരിചയം. അല്ലെങ്കിൽ പോളിമർ എൻജിനിയറിങ്/സയൻസ്/ ടെക്‌നോളജിയിൽ പിഎച്ച്‌ഡിയും രണ്ട് വർഷത്തെ പരിചയവും.
പ്രായപരിധി 35. നിയമാനുസൃത ഇളവ് ലഭിക്കും.
ഗ്രൂപ്പ് ബി
അസി. ടെക്‌നിക്കൽ ഓഫീസർ (പ്രോസസിങ്/ടെസ്‌റ്റിങ്/ടൂൾ റൂം)
ഒഴിവുകൾ:10
യോഗ്യത: മെക്കാനിക്കൽ/കെമിക്കൽ/പോളിമർ ടെക്‌നോളജിയിൽ ഒന്നാം ക്ലാസ്സ് ബിഎ/ ബിടെക്, രണ്ട് വർഷത്തെ പ്രവൃത്തി പരിചയം. അല്ലെങ്കിൽ പോളിമർ സയൻസിൽ ഒന്നാം ക്ലാസ്സ് എംഎസ്‌സിയും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും.
ഉയർന്ന പ്രായം: 32.
അസി. ഓഫീസർ(പേഴ്‌സണൽ ആൻഡ് അഡ്‌മിനിസ്‌ട്രേഷൻ/ഫിനാൻസ് ആൻഡ് അക്കൗണ്ട്‌സ്)
ഒഴിവുകൾ: 06
പേഴ്‌സണൽ ആൻഡ് അഡ്‌മിനിസ്‌ട്രേഷൻ വിഭാഗം
യോഗ്യത: ബിരുദം, എംബിഎ/പബ്ലിക് അഡ്‌മിനിസ്‌ട്രേഷനിൽ ബിരുദാനന്തര ബിരുദം/മാനേജ്‌മെന്റിൽ പിജി ഡിപ്ലോമ. ബിരുദ, ബിരുദാനന്തര തലത്തിൽ 55 ശതമാനം മാർക്ക് വേണം.
കൂടാതെ മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം.
ഫിനാൻസ് ആൻഡ് അക്കൗണ്ട്‌സ് വിഭാഗം
യോഗ്യത: ഒന്നാം ക്ലാസ്സ് ബികോം, ഒന്നാം ക്ലാസ്സ് എംബിഎ(ഫിനാൻസ്)/ ഒന്നാം ക്ലാസ്സ് എം കോം.
ഉയർന്ന പ്രായം 32.
ഗ്രൂപ്പ് സി
അഡ്‌മിനിസ്‌ട്രേറ്റീവ് അസി. ഗ്രേഡ് മൂന്ന്
ഒഴിവുകൾ: 06
യോഗ്യത: 62 ശതമാനം മാർക്കോടെ ബിരുദം. ഇംഗ്ലീഷ്/ഹിന്ദി ടൈപ്പിങ് പരിജ്ഞാനമുണ്ടാകണം. കൂടാതെ രണ്ട് വർഷത്തെ പ്രവൃത്തിപരിചയം.
ഉയർന്ന പ്രായം 32.
ടെക്‌നിക്കൽ അസി. ഗ്രേഡ് മൂന്ന്
ഒഴിവുകൾ: 15
യോഗ്യത മെക്കാനിക്കൽ/ഡിപിഎംടി/ഡിപിടി/പിജിഡിപിടിക്യുസി/പിജിഡിപിപിടി/പിഡിപി. എംഡി, സിഎഡി/സിഎഎം ഒരുവർഷത്തെ പ്രവൃത്തിപരിചയം. അല്ലെങ്കിൽ ഐടിഐ, രണ്ട് വർഷത്തെ പ്രവൃത്തിപരിചയം.
അപേക്ഷിക്കുന്നത് സംബന്ധിച്ച് വിശദവിവരം www.cipet.gov.in
എന്ന വെബ്‌സൈറ്റിൽ ലഭിക്കും . അപേക്ഷ വെബ്‌സൈറ്റിലുള്ള മാതൃകയിൽ തയ്യാറാക്കി അനുബന്ധരേഖകൾ സഹിതം The Director(Administration), CIPET Head office, T V K Industrial Estate, Guindy, Chennai–600032 എന്ന വിലാസത്തിൽ സ്‌പീഡ് പോസ്‌റ്റായോ രജിസ്‌ട്രേഡായോ അയക്കുക.
കവറിനുപുറത്ത് പരസ്യ വിജ്ഞാപന നമ്പറും തസ്‌തികയും രേഖപ്പെടുത്തണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി: മെയ് 29.