ചാക്ക ഗവ. ഐ.റ്റി.ഐ. യില്‍ ഒഴിവ്

Share:

തിരുവനന്തപുരം: ചാക്ക, ഗവ. ഐ.റ്റി.ഐ. യില്‍ പമ്പ് ഓപ്പറേറ്റര്‍ കം മെക്കാനിക്, ഫിറ്റര്‍ ട്രേഡുകളില്‍ നിലവിലുള്ള ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍മാരുടെ  ഒഴിവുകളിലേക്ക് താല്‍ക്കാലിക ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരായി നിയമിക്കുന്നതിന്  31 ന് വാക് ഇൻ ഇന്റർവ്യൂ നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ രാവിലെ 10 ന് അസല്‍ സര്‍ട്ടിഫിക്കറ്റുമായി ചാക്ക, ഗവ. ഐ.റ്റി.ഐ പ്രിന്‍സിപ്പാള്‍ മുമ്പാകെ ഇന്റര്‍വ്യൂവിന് ഹാജരാകണം.

എസ്.എസ്.എല്‍.സി, ബന്ധപ്പെട്ട ട്രേഡില്‍ എന്‍.റ്റി.സി യും മൂന്നു വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ എന്‍.എ.സി യും ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ ബന്ധപ്പെട്ട ബ്രാഞ്ചില്‍ എഞ്ചിനീയറിംഗ് ഡിപ്ലോമ/ ഡിഗ്രി എന്നിവയാണ് യോഗ്യതകള്‍.

Share: