സപ്പോര്‍ട്ടിംഗ് ആര്‍ട്ടിസ്റ്റ് (മൃദംഗം) ഒഴിവ്

Share:

തിരുവനന്തപുരം ശ്രീ സ്വാതിതിരുന്നാള്‍ സര്‍ക്കാര്‍ സംഗീത കോളേജിലെ ഡാന്‍സ് വിഭാഗത്തില്‍ ഒഴിവുളള സപ്പോര്‍ട്ടിംഗ് ആര്‍ട്ടിസ്റ്റ് ഇന്‍ മൃദംഗം ഫോര്‍ ഡാന്‍സ് (കേരള നടനം) തസ്തികയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.
പ്രതിഫലം: മണിക്കൂറിന് 300 രൂപ നിരക്കില്‍
2018 മാര്‍ച്ച് 28 വരെ താത്കാലികമായി നിയമനം നടത്തും.
യോഗ്യത: ബി.പി.എ മൃദംഗം ഡിഗ്രി/ഡിപ്ലോമ 55 ശതമാനം മാര്‍ക്കോടെ വിജയിച്ചിരിക്കണം .
താത്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ക്ക് മാര്‍ച്ച് 14 രാവിലെ 11ന് പ്രിന്‍സിപ്പാളിന്റെ ചേമ്പറില്‍ നേരിട്ടുളള അഭിമുഖത്തില്‍ പങ്കെടുക്കാം.
വിദ്യാഭ്യാസ യോഗ്യതകള്‍, മാര്‍ക്ക്‌ലിസ്റ്റുകള്‍, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ മുതലായവയുടെ അസലും പകര്‍പ്പും അഭിമുഖ സമയത്ത് ഹാജരാക്കണം.

Share: