പൈലറ്റ് പരിശീലനം : അപേക്ഷ ക്ഷണിച്ചു

Share:

റാ​യ്ബ​റേ​ലി​യി​ലെ ഇ​ന്ദി​രാ​ഗാ​ന്ധി രാ​ഷ്‌​ട്രീ​യ ഉ​റാ​ൻ അ​ക്കാ​ഡ​മി പൈ​ല​റ്റ് പ​രി​ശീ​ല​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. 75 സീറ്റുകളാണുള്ളത് .
ഫി​സി​ക്സ്, മാ​ത്‌​സ്, ഇം​ഗ്ലീ​ഷ് വി​ഷ​യ​ങ്ങ​ളി​ൽ 12-ാം ക്ലാ​സ് 55 ശ​ത​മാ​നം മാ​ർ​ക്കോ​ടെ പാ​സാ​യ​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം. പ​ട്ടി​ക​ജാ​തി-​വ​ർ​ഗ​ക്കാ​ർ​ക്ക് 50 ശ​ത​മാ​നം മാ​ർ​ക്ക് മ​തി. ഇ​തോ​ടൊ​പ്പം ബി​എ​സ്‌​സി ഏ​വി​യേ​ഷ​ൻ ഡി​ഗ്രി കോ​ഴ്സ് പ​ഠി​ക്കാ​നും സൗ​ക​ര്യ​മു​ണ്ടാ​യി​രി​ക്കും. പ​തി​നേ​ഴ് വ​യ​സ് പൂ​ർ​ത്തി​യാ​യ​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം.
മൂ​ന്നു വ​ർ​ഷ​ത്തെ ബി​എ​സ്‌​സി ഏ​വി​യേ​ഷ​ൻ ഡി​ഗ്രി പൂ​ർ​ത്തി​യാ​ക്കു​ന്ന​വ​ർ​ക്കു കാ​ണ്‍​പൂ​രി​ലെ ഛത്ര​പ​തി സാ​ഹു മ​ഹാ​രാ​ജ് യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ ബി​രു​ദം ലഭിക്കും.

18 മാ​സ​മാ​ണ് പൈ​ല​റ്റ് പ​രി​ശീ​ല​നം .

മേ​യ് 12നാ​ണ് എ​ഴു​ത്തു പ​രീ​ക്ഷ.
കേ​ര​ള​ത്തി​ൽ എ​റ​ണാ​കു​ള​ത്തും തി​രു​വ​ന​ന്ത​പ​രു​ത്തും പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളു​ണ്ട്.

ഒ​ബ്ജ​ക്ടീ​വ് മാ​തൃ​ക​യി​ലു​ള്ള പ​രീ​ക്ഷ​യി​ൽ ഇം​ഗ്ലീ​ഷ്, മാ​ത് സ്, ​ഫി​സി​ക്സ്, റീ​സ​ണിം​ഗ്, ക​റ​ന്‍റ് അ​ഫ​യേ​ഴ്സ് എ​ന്നി​വ​യി​ൽ പ്ല​സ്ടു നി​ല​വാ​ര​ത്തി​ലു​ള്ള ചോ​ദ്യ​ങ്ങ​ളാ​കും ഉ​ണ്ടാ​കു​ക.

ഓ​ണ്‍​ലൈ​നാ​യി ഫീ​സ് അ​ട​ച്ച് മേ​യ് ഒ​ന്നു വ​രെ അ​പേ​ക്ഷി​ക്കാ​ൻ സൗ​ക​ര്യ​മു​ണ്ട്. വെ​ബ്സൈ​റ്റി​ൽ നി​ന്നു ഡൗ​ണ്‍​ലോ​ഡ് ചെ​യ്തെ​ടു​ക്കു​ന്ന ഫോ​മി​നൊ​പ്പം അ​പേ​ക്ഷാ ഫീ​സ് 10000 രൂ​പ അടക്കണം.. പ​ട്ടി​ക ജാ​തി-​വ​ർ​ഗ​ക്കാ​ർ​ക്ക് അ​പേ​ക്ഷാ ഫീ​സ് ഇ​ല്ല.
കൂടുതൽ വിവരങ്ങൾക്ക് വെ​ബ്സൈ​റ്റ്: www.igrua.gov.in

Share: