ഫോണ്‍ സംഭാഷണം , രസകരമാക്കുക!

Share:
Personality development

എം ആർ കോപ്മേയർ                                                                      പരിഭാഷ: എം ജി കെ നായർ

റ്റുള്ളവര്‍ക്കു “കൂടുതല്‍ സുഖാനുഭൂതി” എല്ലായ്പ്പോഴും ഉണ്ടാക്കുന്നതിനുള്ള “മാന്ത്രിക സൂത്രം” എന്താണ്? (കൂടുതല്‍ സുഖാനുഭൂതി എന്ന പ്രയോഗം ശരീരത്തിനു മാത്രമല്ല, മുഴുവന്‍ ആനന്ദാനുഭൂതികള്‍ക്കും ക്ഷേമത്തിനും ബാധകമാണ്).

“ഇതാ സഹായം!” എന്ന എന്‍റെ ഗ്രന്ഥത്തില്‍ പഠിപ്പിച്ചിട്ടുള്ള ‘3-ജി’ ഫോര്‍മുല നിങ്ങളുടെ ടെലിഫോണ്‍ സംഭാഷണത്തിനും ബാധകമാക്കാം. അങ്ങനെ ചെയ്യുമ്പോള്‍ നിങ്ങള്‍ എല്ലായ്പ്പോഴും –

(1G) നന്ദി പ്രകാശിപ്പിക്കുക (അല്ലെങ്കില്‍ പ്രശംസാരൂപത്തിലും ആശംസാരൂപത്തിലുമുള്ള ആദരവ് (Gratitude)

(2G) സന്മനോഭാവം പ്രകാശിപ്പിക്കുക (“ഞാന്‍ നിങ്ങളെ ഇഷ്ടപ്പെടുന്നു!” എന്ന മനോഭാവത്തില്‍ തെട്ടുവരുത്താതെ) (Goodwill)
(3G) ആശംസകള്‍ നേരുക! (Good Wishes)
ഇവമൂന്നുമാണ് “മാന്ത്രിക”മായ ‘3-ജി'(G)കള്‍
Gratitude, Goodwill, Good wishes!

ഒരു കാര്‍ഡിലോ പേപ്പര്‍ കഷണത്തിലോ ഇവ മൂന്നും എഴുതിയോ അച്ചടിച്ചോ ടെലിഫോണില്‍ ഒരു സ്ഥിരം ഓര്‍മ്മക്കുറിപ്പെന്നോണം ബന്ധിച്ചു വയ്ക്കുക. അല്ലെങ്കില്‍ ഇവയില്‍ ഏതെങ്കിലും – അല്ലെങ്കില്‍ ഒന്നിലധികം – ഉപയോഗിക്കാന്‍ നിങ്ങള്‍ മറന്നുപോകും.

നിങ്ങള്‍ ഫോണ്‍ ചെയ്യുന്നതുകൊണ്ട് മറ്റുള്ളവര്‍ക്ക് “കൂടുതല്‍ സുഖാനുഭൂതി” ഉണ്ടാക്കുകയെന്ന ഉ ദ്ദേശ്യത്തോടെ നിങ്ങളുടെ ടെലിഫോണ്‍ കോളുകളെ സ്വകാര്യ സന്മാനോഭാവ പ്രക്ഷേപണങ്ങളായി നിങ്ങള്‍ വിചാരിക്കുമ്പോള്‍ ഫോണ്‍ചെയ്യലിനെപ്പറ്റി നവ്യവും വിശാലവുമായ ഒരു മനോഭാവം നിങ്ങള്‍ക്കുണ്ടാകും.

നിങ്ങള്‍ ഫോണ്‍ ചെയ്യേണ്ടതല്ലാത്തവരും എന്നാല്‍ ഇപ്പോള്‍ ഫോണ്‍ ചെയ്യാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നവരുമായ അനേകം വ്യക്തികളുടെ പേര്‍ നിങ്ങളുടെ പട്ടികയില്‍ എളുപ്പത്തില്‍, മിക്കവാറും യാന്ത്രികമായി നിങ്ങള്‍ കൂട്ടിച്ചേര്‍ക്കും – അവര്‍ക്കു കൂടുതല്‍ സുഖാനുഭൂതി ഉളവാക്കുവാന്‍ മാത്രം. അവരില്‍ അകത്ത് അടച്ചിരിക്കുന്നവരും ഒറ്റയ്ക്കായവരും എകാന്തതാ ദുഃഖം അനുഭവിക്കുന്നവരും അനേകമുണ്ടാകാം – ആരെങ്കിലും അവരെ ടെലിഫോണില്‍ വിളിക്കാന്‍ ശ്രദ്ധിക്കുമെങ്കില്‍ കൂടുതല്‍ സുഖാനുഭൂതി ഉണ്ടാകുന്നവര്‍.

നിങ്ങളുടെ ഒരു സന്മാനോഭാവ ടെലിഫോണ്‍ പ്രക്ഷേപണം കൊണ്ട് ഒരു ദിവസമോ ഒരാഴ്ചയോ കൂടുതല്‍ ശോഭനമാകുന്ന, പ്രായം ചെന്ന, അകത്ത് അടച്ചുപൂട്ടിയിരിക്കുന്നവരും ദുര്‍ബലരും ഏകാന്തത അനുഭവിക്കുന്നവരുമായ, ആളുകളുടെ പട്ടിക പല വലിയ പട്ടണങ്ങളിലും സാമൂഹിക സേവന സംഘടനകളില്‍ നിന്നും ലഭിക്കും.

ബിസിനസ് ടെലിഫോണ്‍ സംഭാഷണങ്ങളില്‍ ‘3G സമ്പ്രദായം തുല്യപ്രാധാന്യമുള്ളതാണ്. എല്ലായ്പ്പോഴും പ്രകടിപ്പിക്കുക: (1G) നന്ദി (2G) സന്മാനോഭാവം, (3G) ആശംസകള്‍….. എത്രമാത്രം എടുത്തു പറയത്തക്കവിധം നിങ്ങളുടെ ബിസിനസ് ബന്ധങ്ങള്‍ മെച്ചപ്പെടുമെന്നു കണ്ട് നിങ്ങള്‍ അതിശയിച്ചുപോകും!

നിങ്ങള്‍ വിളിക്കുന്ന ടെലിഫോണ്‍ കാളുകളുടെ കാര്യം മാത്രമേ ഇതുവരെ പരിഗണിച്ചിട്ടുള്ളൂ. ഇനി നിങ്ങള്‍ക്കുവരുന്ന എല്ലാ ഫോണ്‍ കോളുകളും എങ്ങനെ കൈകാര്യം ചെയ്യണമെന്നു നമുക്കു പഠിക്കാം.

(1) ഓരോ ടെലിഫോണ്‍ കോളും സന്തോഷകരമായ ഒരു സംഭവമായി കണക്കാക്കി സ്വാഗതം ചെയ്യുക. ഒരു കോളും അനാവശ്യമായ ഇടപെടലായി ഒരിക്കലും വിചാരിക്കരുത്.

(2) തൊഴിലാളികള്‍ “കാപ്പികുടിക്കാനുള്ള ഇടവേള”യെ സ്വാഗതം ചെയ്യുന്നതുപോലെ, നിങ്ങള്‍ “ടെലിഫോണ്‍ വിളിയേയും സ്വാഗതം ചെയ്യണം.

(3) ‘ഹലോ’ വിളിക്കു ചുറ്റും ഒരു ‘ഹേലോ’ (halo – പ്രഭാപടലം) ചാര്‍ത്തുക. നിങ്ങളുടെ ‘ഹലോ’ ശബ്ദം തുടര്‍ന്നു വരുന്ന സന്മാനോഭാവ പ്രക്ഷേപണത്തിന്‍റെ അടിസ്ഥാനസ്വരം ആക്കിത്തീര്‍ക്കുക!

(4) നിങ്ങളുടെ ടെലിഫോണ്‍ സംഭാഷണത്തിന്‍റെ ഉള്ളടക്കം എന്തായിരുന്നാലും അതില്‍ മൂന്ന് ‘ജി’ – (3G) ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കുക:

(1G) നന്ദി (അല്ലെങ്കില്‍ പ്രശംസാരൂപത്തിലും ആശംസാരൂപത്തിലും ഉള്ള ആദരവ്)

(2G) സന്മാനോഭാവം
(3G) ആശംസകള്‍!

ഓര്‍മ്മിക്കുക –

നിങ്ങള്‍ മറ്റാരെയെങ്കിലും വിളിച്ചാലും –
മറ്റാരെങ്കിലും നിങ്ങളെ വിളിച്ചാലും –
ഫോണ്‍ സംഭാഷണം , സമയം,  രസകരമാക്കുക!
(തുടരും ) www.careermagazine.in

Share: