അപകടം പതിയിരിക്കുന്ന പദങ്ങള്‍

Share:

പ്രൊഫ. ബലറാം മൂസദ്

നിങ്ങള്‍ ഒരു മാലപ്രോപ്പിസ്റ്റാണോ?
ഇതു പരിശോധിക്കുന്നതാണ് പല ടെസ്റ്റുകളിലെയും ഒരു പ്രധാന ഇനം.
ഒന്നു തെന്നിയാല്‍ അങ്ങകലെ ചെന്നു വീഴുക എന്നൊരപകടം ഇംഗ്ലീഷ് ഭാഷയില്‍ പതിയിരിപ്പുണ്ട്. ( മലയാളത്തിലും ഇല്ലാതില്ല. ‘പരിണാമവും’ ‘പരിമാണവും’ കാഴ്ചയില്‍ ചേര്‍ച്ചക്കാരാണെങ്കിലും വേഴ്ച്ചയില്‍ കണ്ടാലറിയാത്തവരാണല്ലോ)
പണ്ടൊരു ഉയര്‍ന്ന ഉദ്യോഗസ്ഥ൯ ഒരു പണി പറ്റിച്ചു.തന്‍റെ ആപ്പീസില്‍ പുതുതായി ജോലിക്കു ചേര്‍ന്ന ഒരു ക്ലാ൪ക്കിന്‍റെ അദ്ധ്വാനശീലം കണ്ട് അദ്ദേഹത്തിന് വലിയ മതിപ്പു തോന്നി. ജോലി ചെയ്തു തീര്‍ക്കാ൯ വേണ്ടി ക്ലാ൪ക്ക് ആപ്പീസില്‍ തന്നെയായിരുന്നു താമസവും ഉറക്കവും ഒക്കെ. ക്ലാ൪ക്കിന്‍റെ സ൪വീസ് ബുക്കില്‍ ഒരു നല്ല റിമാര്‍ക്ക് കുറിച്ചിടാ൯ തീരുമാനിച്ചു. കുറിച്ചിടുകയും ചെയ്തു. വര്‍ഷങ്ങള്‍ക്കു ശേഷം തനിക്കു കിട്ടേണ്ട പ്രോമോഷ൯ കിട്ടാതിരുന്നപ്പോള്‍ ക്ലാ൪ക്ക് പരാതിപ്പെട്ടു. പുതിയ മേലുദ്യോഗസ്ഥന്‍ കൈമലര്‍ത്തി. പഴയ മേലുദ്യോഗസ്ഥ൯ സ൪വീസ് ബുക്കില്‍ കുറിച്ചു വെച്ച റിമാ൪ക്കായിരുന്നു പ്രശ്നമുണ്ടാക്കിയത്. അയാള്‍ എഴുതാനുദ്ദേശിച്ചത് “നല്ലപോലെ അദ്ധ്വാനിച്ച് പണിയെടുക്കും; ഉറക്കം പോലും ആപ്പീസിലാണ്‌ “ എന്നായിരുന്നു.

പക്ഷെ ഇംഗ്ലീഷില്‍ എഴുതി വച്ചത് ‘He hardly works and sleeps in the office’ എന്നായിരുന്നു. ‘Hard’ഉം ‘hardly’യും തമ്മില്‍ ആ ഉദ്യോഗസ്ഥനു തെറ്റു പിണഞ്ഞു. ‘works hard’ (അദ്ധ്വാനിച്ച് പണിയെടുക്കുന്നു.) എന്നതും ‘hardly works’ (ജോലിയൊന്നും കാര്യമായി ചെയ്യുന്നില്ല) എന്നതും തമ്മിലുള്ള വ്യത്യാസം ഉദ്യോഗസ്ഥനു പിടി കിട്ടാത്തതുകൊണ്ട് കഷ്ട്ടപ്പെടേണ്ടി വന്നത് കീഴ്ജോലിക്കാരനാണ്. ഉപകാരം ചെയ്തത് ഉപദ്രവമായി തീര്‍ന്ന കഥ.

ആകട്ടെ, ഈ രോഗത്തിന് എങ്ങിനെ ‘മാലപ്രോപ്പിസം’ എന്നു പേര്‍ വന്നു? അതിന്‍റെ പിന്നിലും ചെറിയൊരു കഥയുണ്ട്.ഷെറിഡ൯ (Sheridan) എന്നൊരു പ്രശസ്ത നാടകകൃത്തിന്‍റെ ‘The Rivals’ എന്ന നാടകത്തില്‍ Mrs. Malaprop എന്നൊരു കഥാപാത്രമുണ്ട്.വായ് തുറന്നാല്‍ ഇത്തരത്തിലുള്ള ഭീമാബദ്ധങ്ങളാണ് അവരില്‍നിന്ന് ഉതിര്‍ന്നു വീഴുക.ഇതാ ഒരു സാമ്പിള്‍. ‘Arrangements of epithets’ എന്നതിനു പകരം Mrs. Malaprop പറയുന്നത് ‘derangement of epitaphs എന്നാണ്.(Epithet എന്നാല്‍ വിശേഷണപദം. epitaph ആണെങ്കില്‍ ശവകുടീരത്തില്‍ കൊത്തിവെക്കുന്ന പ്രശംസാവാക്കുകളും!) പക്ഷെ Mrs. Malaprop എന്തബദ്ധം പറഞ്ഞാലെന്ത്? അവര്‍ അനശ്വര കീര്‍ത്തി നേടി, ‘മാലപ്രോപ്പിസം’ ‘മാലപ്രോപ്പിസ്റ്റ്’ എന്നീ പദങ്ങളിലൂടെ.

ഇത്തരം അപകട സാധ്യതയുള്ള കുറെ പദങ്ങള്‍ താഴെ ചേര്‍ക്കുന്നു. ഓരോന്നിന്‍റെയും അ൪ത്ഥവും ആ പദം ഉപയോഗിച്ചു കൊണ്ടുള്ള വാചകവും കൂടെകൊടുക്കുന്നു.

1. ADOPT, ADAPT

‘ADOPT’ – ഏറ്റെടുക്കുക, സ്വീകരിക്കുക (നയം മുതലായവ)

‘ADAPT’ – സ്ഥിതിഗതികളുമായി ഒത്തിണങ്ങിപ്പോവുക

The Government must adopt a new policy in the matter.

He is able to adapt to new circumstances.

2. AFFECT: EFFECT

AFFECT – ബാധിക്കുക ( verb ആയി ഉപയോഗിക്കുന്നു.)

EFFECT – ഫലം (സാധാരണ noun ആയി ഉപയോഗിക്കുന്നു)

It will affect his chances

It did not produce any effect

3. AFFECTION; AFFECTATION

AFFECTION – വാത് സല്യം

AFFECTATION – കൃതൃമമായി നടിക്കല്‍

The man is full of affection for his daughter.

I hate that woman’s affectation

4. ALLUSION; ILLUSION

Allusion – സൂചിത കഥ, പരാമ൪ശം

Illusion – ഇല്ലാത്തത് ഉണ്ടെന്നു തോന്നല്‍, ഒന്നു മറ്റൊന്നാണെന്നു തോന്നല്‍

His poetry is full of allusions.

Life in this world is an illusion

5. ALTERNATE; ALTERNATIVE

Alternate – ഇടവിട്ട്‌, ഇടവിട്ട്‌

Alternative – മറ്റു പോംവഴി

Joy and sorrow come alternately in life.

There is no alternative to war now

6. ASCETIC: AESTHETIC

Ascetic – സന്യാസി, സന്യാസിയെപ്പോലുള്ള ലളിത ജീവിതം നയിക്കുന്ന ആള്‍

Aesthetic – സൗന്ദര്യബോധം ഉള്‍ക്കൊള്ളുന്ന , കലകളുമായി ബന്ധപ്പെട്ട

Gandhi was an ascetic but Nehru was not

It is rarely that a politician has aesthetic tastes

7. COMPLEMENT; COMPLIMENT

COMPLEMENT – ഇത് Complete എന്ന വാക്കുമായി ബന്ധപ്പെട്ടതാണ്. Complimentary angle (അനുപൂരകകോണ്‍) എന്നൊക്കെ പഠിച്ചിരിക്കുമല്ലോ.

COMPLIMENT – പ്രശംസ, സുഖാന്വേഷണം With best compliments from എന്ന പ്രയോഗം സുപരിചിതമാണല്ലോ.
In married life the husband and the wife must complement each other.

I complimented the man on his punctuality.

8. CONSIDERABLE; CONSIDERATE

Considerable – കുറെയധികം, ഏറെക്കുറെ

Considerate – സഹതാപമുള്ള, മറ്റുള്ളവരുടെ വികാരങ്ങളെ ക്കുറിച്ച് ബോധമുള്ള

He is a leader with considerable influence in the party

The man was very considerate to me

9. CONTIGUOUS; CONTAGIOUS

Contiguous – ചേര്‍ന്നുകിടക്കുന്ന

(Continue എന്ന വാക്കുമായി ബന്ധപ്പെട്ടത്

Contagious – പകരാവുന്ന (Contagious disease എന്നാല്‍ പകര്‍ച്ചവ്യാധി എന്ന൪ത്ഥം)

Though China and India are contiguous, the Himalayas acts as a boundary wall.

Small pox is a contagious disease

(ഇവിടെ മറ്റൊരു വ്യത്യാസം കൂടി ചൂണ്ടിക്കാണിച്ചു കൊള്ളട്ടെ. contagious disease-ഉം infectious disease-ഉം തമ്മില്‍ ചെറിയൊരു അന്തരമുണ്ട്. രണ്ടിനും മലയാളത്തില്‍ ‘പകര്‍ച്ചവ്യാധി’ എന്നാണ് പറയുന്നതെങ്കിലും contagious എന്നത് contact(സ്പ൪ശനം) എന്ന പദവുമായി ബന്ധപ്പെട്ടതാണ്. സ്പ൪ശനത്തിലൂടെ പകരുന്ന വ്യാധിയാണ് contagious disease. സ്പ൪ശനം കൂടാതെ വായുവിലൂടെയോ മറ്റോ പകരുന്നതും infectious disease ആകും. ചുരുക്കി പറഞ്ഞാല്‍ എല്ലാ contagious diseaseഉം infectious ആണെങ്കിലും എല്ലാ infectious diseaseഉം contagious ആയിക്കൊള്ളണമെന്നില്ല.)

(തുടരും ) www.careermagazine.in

Share: