ഫിസിയോതെറാപ്പിസ്റ്റ് ഒഴിവ്

Share:

തിരുവനന്തപുരം: സർക്കാർ ജില്ലാ ഹോമിയോ ആശുപത്രിയിൽ പുതുതായി ആരംഭിക്കുന്ന ഫിസിയോതെറാപ്പി യൂണിറ്റിലേക്ക് ഫിസിയോതെറാപ്പിസ്റ്റിനെ പ്രതിദിനം 1000 രൂപ നിരക്കിൽ നൽകി ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് വാക് ഇൻ ഇൻറ്ർവ്യൂ നടത്തും. ബാച്ചിലർ ഓഫ് ഫിസിയോതെറാപ്പി യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം.

പ്രായപരിധി: 40 വയസ്.

ഒഴിവുകളുടെ എണ്ണം: ഒന്ന്.

തിരുവനന്തപുരം ജില്ലാപഞ്ചായത്ത് കാര്യാലയത്തിൽ വച്ച് നവംബർ എട്ടിനു രാവിലെ 11ന് അഭിമുഖം നടത്തും.

ഇൻറ്ർവ്യൂവിൽ പങ്കെടുക്കാൻ താത്പര്യമുള്ള ഉദ്യോഗാർഥികൾ അവരുടെ വയസ്, ബയോഡാറ്റ, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകൾ, പകർപ്പുകൾ എന്നിവ സഹിതം ഹാജരാകണം.

Share: