നൈപുണ്യ വികസന പരിപാടി

Share:

തിരുവനന്തപുരം:  കേന്ദ്രസർക്കാരിൻറെ ജീവശാസ്ത്ര മേഖലയിലെ നൈപുണ്യ വികസന പദ്ധതിയുടെ ഭാഗമായി ഫാർമസി കൗൺസിൽ ഓഫ് ഇന്ത്യയും, ജൈവശാസ്ത്രമേഖല നൈപുണ്യ വികസന കൗൺസിലും (എൽ.എസ്.എസ്.എസ്.ഡി.സി) ചേർന്ന് സംയുക്തമായി, രാജ്യത്തെ ഫാർമസിസ്റ്റുകൾക്കായി സംഘടിപ്പിക്കുന്ന 30 മണിക്കൂർ ദൈർഘ്യമുള്ള നൈപുണ്യ വികസന പരിപാടിയുടെ ആദ്യഘട്ടം തിരുവനന്തപുരം ജില്ലയിലെ രജിസ്ട്രേഡ് ഫാർമസിസ്റ്റുകൾക്കായി ഫാർമസി കൗൺസിലിൽ വച്ച് നടത്തുന്നതാണ്.
ആദ്യ ബാച്ചിലേക്ക് 40 പേർക്കാണ് പ്രവേശനം.
തികച്ചും സൗജന്യമായി നടത്തുന്ന ഈ കോഴ്സിന് രജിസ്ട്രേഷനായി കൗൺസിൽ വെബ്സൈറ്റ് www.keralaspc.in സന്ദർശിക്കുക. അപേക്ഷ നൽകുന്നതിന് അവസാന തീയതി ഒക്ടോബർ 9. കൂടുതൽ വിവരങ്ങൾക്ക്: 9387802220, 9961373770.

Share: