താത്കാലിക ഒഴിവ്

Share:

തിരുവനന്തപുരം : സ്വാതി തിരുനാള്‍ സര്‍ക്കാര്‍ സംഗീത കോളേജിലെ ലൈബ്രറിയിലേക്ക് ലൈബ്രറി ഇന്റേണിന്റെ താത്കാലിക ഒഴിവുണ്ട്.

നിലവിലുള്ള സര്‍ക്കാര്‍ ഉത്തരവുകള്‍ക്ക് വിധേയമായി നിയമിക്കുന്നതിന് ബിഎല്‍.ഐ.എസ് ബിരുദം ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് 12ന് രാവിലെ 11 ന് കോളേജില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കാം. വിദ്യാഭ്യാസ യോഗ്യതകള്‍, മാര്‍ക്ക് ലിസ്റ്റുകള്‍, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റുകള മുതലായവയുടെ അസല്‍ പകര്‍പ്പുകളും അഭിമുഖ സമയത്ത് ഹാജരാക്കണം.

Share: