ലൈബ്രറി ഇന്റേണ്‍സ് ഒഴിവ്

Share:

തിരുവനന്തപുരം: കാഞ്ഞിരംകുളം കെ.എന്‍.എം ഗവണ്‍മെന്റ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ രണ്ട് ലൈബ്രറി ഇന്റേണ്‍സിനെ താല്‍ക്കാലികമായി നിയമിക്കുന്നതിന് ലൈബ്രറി സയന്‍സ് ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പുകളുമായി 15ന് രാവിലെ 11ന് ഇന്റര്‍വ്യൂവിനായി പ്രിന്‍സിപ്പലിന്റെ ചേംബറില്‍ ഹാജരാകണം.

ലൈബ്രറി ഇന്റേണ്‍സ് ഇന്റര്‍വ്യൂ

തിരുവനന്തപുരം സര്‍ക്കാര്‍ സംസ്‌കൃത കോളേജില്‍ ലൈബ്രറി ഇന്റേണ്‍സിനെ താല്‍ക്കാലികമായി നിയമിക്കും. ലൈബ്രറി സയന്‍സ് ബിരുദം വിജയകരമായി പൂര്‍ത്തിയാക്കിയ ലൈബ്രറി ഇന്റേണ്‍സിന്റെ അഭിമുഖം നവംബര്‍ 11ന് രാവിലെ പത്തിന് പ്രിന്‍സിപ്പാളിന്റെ ഓഫീസില്‍ നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, ജനനതീയതി, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അഭിമുഖത്തിന് ഹാജരാകണം.

Share: