ലൈബ്രറി : ഒഴിവ്

Share:

തിരുവനന്തപുരം ഗവ. കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ ലൈബ്രറിയിലേക്ക് ലൈബ്രറി ഇന്റേൺസിനെ ആവശ്യമുണ്ട്. അംഗീകൃത ലൈബ്രറി സയൻസ് ബിരുദമുള്ള ഉദ്യോഗാർത്ഥികൾ അസൽ രേഖകളുമായി 22ന് ഉച്ചയ്ക്ക് രണ്ടിന് ഇന്റർവ്യൂവിന് നേരിട്ട് ഹാജരാകണം.

ഫോൺ: 0471-2323964.

സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിൽ സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ ഒഴിവ്

തിരുവനന്തപുരം സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിൽ സിസ്റ്റം അഡ്മിനിസ്‌ട്രേറ്ററുടെ താല്കാലിക ഒഴിവിലേക്ക് എം.സി.എ, ബി.ടെക്ക് (ഐ.ടി/കംപ്യൂട്ടർ സയൻസ്) പാസ്സായവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ളവർ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം നിശ്ചിത മാതൃകയിൽ 30നകം അപേക്ഷിക്കണം.

വിജ്ഞാപനവും മറ്റു വിശദവിവരങ്ങളും www.statelibrary.kerala.gov.in ൽ ലഭിക്കും.

ഫോൺ: 0471-2330321.

 

Share: