നഴ്‌സിംഗ് കോഴ്‌സ് : അപേക്ഷാ തിയതി നീട്ടി
കോഴിക്കോട് ഇംഹാന്‍സില്‍ പോസ്റ്റ് ബേസിക് ഡിപ്ലോമ ഇന്‍ സൈക്യാട്രിക് നഴ്‌സിംഗ് കോഴ്‌സിലേക്ക് അപേക്ഷിക്കേണ്ട അവസാന തിയതി സെപ്തംബര്‍ 15 ലേക്ക് നീട്ടി.
യോഗ്യത ജനറല്‍ നഴ്‌സിംഗ്/ബി.എസ്.സി നഴ്‌സിംഗ്/പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്‌സിംഗ് ബിരുദം. അപേക്ഷഫോറം ഇംഹാന്‍സ് ഓഫീസില്‍ നേരിട്ടും, www.imhans.org വെബ്‌സൈറ്റ് വഴിയും ലഭിക്കും.
ഫോണ്‍ : 9605770068, 8593985805.