വിമുക്ത ഭടന്മാര്‍ക്ക് ടെറിട്ടോറിയൽ ആര്‍മി ഓഫീസറാകാം

Share:

ടെറിട്ടോറിയല്‍ ആര്‍മിയിൽ ഓഫീസ൪ തസ്തികയിലേക്ക് വിമുക്ത ഭടന്മാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. കര, വ്യോമ, നാവിക സേനാ വിഭാഗങ്ങളില്‍ നിന്ന് ഓഫീസ൪ തസ്തികയിൽ വിരമിച്ചവര്‍ക്ക് മാത്രമേ അപേക്ഷിക്കാനാകൂ. നിലവില്‍ ജോലിയുള്ളവര്‍ക്കും അവസരം ലഭിക്കും. ഒരേ സമയം സൈനികനായും സിവിലിയനായും രാജ്യത്തെ സേവിക്കാം എന്നതാണ് ടെറിട്ടോറിയൽ ആര്‍മിയുടെ ആകര്‍ഷണം. ലഫ്റ്റനന്‍റ് തസ്ഥികയിലായിരിക്കും ആദ്യ നിയമനം. പുരുഷന്മാ൪ മാത്രം അപേക്ഷിച്ചാൽ മതി.

യോഗ്യത: ബിരുദം. സര്‍ക്കാ൪/അര്‍ദ്ധ സര്‍ക്കാര്‍/ സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കും വ്യാപാരികള്‍ക്കും സ്വയം തൊഴില്‍ സംരംഭകര്‍ക്കും വിമുക്ത ഭടന്മാര്‍ക്കും അപേക്ഷിക്കാം. നിലവില്‍ സൈന്യത്തിലോ/പോലീസ്/അര്‍ദ്ധ സൈനിക വിഭാഗങ്ങളിലോ ജോലി ചെയ്യുന്നവര്‍ക്ക് അപേക്ഷിക്കാനാവില്ല. പ്രായം: 18-42 വയസ്.

ഏപ്രില്‍ മാസം നടക്കുന്ന അഭിമുഖം, വൈദ്യ പരിശോധന എന്നിവ അടിസ്ഥാനമാക്കി ആയിരിക്കും തിരഞ്ഞെടുപ്പ്. അപേക്ഷിക്കേണ്ട വിധം: www.indianarmy.nic.in എന്ന സൈറ്റിൽ

പ്രസിദ്ധീകരിച്ചിട്ടുള്ള വിശദമായ വിജ്ഞാപനം വായിച്ച് മനസ്സിലാക്കി വേണം അപേക്ഷിക്കാന്‍. അപേക്ഷാ ഫോം ഇതേ സൈറ്റിൽ ലഭ്യമാണ്.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി 31

Share: